കുവൈറ്റ്: രജിസ്ട്രേഷന്റെ അവസാന ദിവസമായ ബുധനാഴ്ച, 2022 ലെ ദേശീയ അസംബ്ലി തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിത്വത്തിനായി 26 സ്ഥാനാർത്ഥികൾ രജിസ്റ്റർ ചെയ്തു. ഇതോടെ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നവരുടെ എണ്ണം 376 ആയി ഉയർന്നു. ആദ്യ മണ്ഡലത്തിൽ ആറ് സ്ഥാനാർത്ഥികൾ ബുധനാഴ്ച രജിസ്റ്റർ ചെയ്തപ്പോൾ രണ്ടാമത്തെ മണ്ഡലത്തിൽ എട്ട് സ്ഥാനാർത്ഥികളാണ് രജിസ്റ്റർ ചെയ്തത്. മൂന്ന്, നാല്, അഞ്ച് മണ്ഡലങ്ങളിൽ യഥാക്രമം രണ്ട്, ആറ്, നാല് സ്ഥാനാർത്ഥികൾ രജിസ്റ്റർ ചെയ്തു. പത്ത് ദിവസത്തേക്ക് രജിസ്ട്രേഷൻ അനുവദിച്ചുകൊണ്ട് ആഗസ്റ്റ് 29 ന് ആഭ്യന്തര മന്ത്രാലയത്തിന്റെ തിരഞ്ഞെടുപ്പ് കാര്യ വിഭാഗം സ്ഥാനാർത്ഥിത്വത്തിനുള്ള വാതിൽ തുറന്നിരുന്നു. സെപ്തംബർ 22 വരെ, മത്സരത്തിൽ നിന്ന് പിൻമാറാൻ സ്ഥാനാർത്ഥികൾക്ക് അവകാശമുണ്ട്.