കുവൈറ്റ്: ആരോഗ്യമന്ത്രി ഖാലിദ് അൽ-സയീദ് വെസ്റ്റ് അബ്ദുല്ല മുബാറക്കിൽ മെഡിക്കൽ ഉദ്ഘാടനം ചെയ്തു. “അൽ-അദാൻ ഹോസ്പിറ്റലിൽ നിന്നും മുബാറക് അൽ-കബീർ ഹോസ്പിറ്റലിൽ നിന്നുമുള്ള എല്ലാ കുവൈത്തി രോഗികളെയും ഇനി സൗത്ത് സുറയിലെ ജാബർ ഹോസ്പിറ്റലിലേക്ക് മാറ്റും,” അൽ-സയീദ് ഉദ്ഘാടന ചടങ്ങിൽ അറിയിച്ചു.
അതേസമയം “ഞങ്ങൾ ഇപ്പോൾ ഒരു പകർച്ചവ്യാധിക്ക് ശേഷമുള്ള ഘട്ടത്തിലാണ്, അതിനുശേഷം ആരോഗ്യ മന്ത്രാലയം മെഡിക്കൽ സംവിധാനം നിർമ്മിക്കുന്നതിലും വികസിപ്പിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് അബു ഫുതൈറയിലും സബാഹ് അൽ-അഹമ്മദ് നഗരത്തിലും കൂടുതൽ മെഡിക്കൽ സെന്ററുകൾ തുറക്കുന്നതിനെ പരാമർശിച്ച് മന്ത്രി പറഞ്ഞു. രാജ്യത്ത് അൽ-സബാഹ്, അൽ-അദാൻ, അൽ ഫർവാനിയ ആശുപത്രികൾ തുടങ്ങിയ സ്ഥലങ്ങളിൽ കൂടുതൽ വികസന പദ്ധതികൾ ഇതിനകം നടന്നുകൊണ്ടിരിക്കുകയാണെന്നും കൂട്ടിച്ചേർത്തു.