കുവൈത്ത് സിറ്റി : വിന്റർ വണ്ടർ ലാന്റ് വിനോദ പാർക്കിന്റെ പ്രവർത്തനം കുവൈത്തിൽ ഡിസംബർ 11 ഞായറാഴ്ച മുതൽ ആരംഭിക്കും. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ ഉച്ചക്ക് 1 മണി മുതൽ രാത്രി 12 മണിവരെയും മറ്റു ദിവസങ്ങളിൽ വൈകീട്ട് 5 മണി മുതൽ രാത്രി 12 മണി വരെയും ആയിരിക്കും പാർക്ക് പ്രവർത്തിക്കുന്നത്. 4 വയസ് വരെ പ്രായമുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമായിരിക്കും. 5 വയസിനു മുകളിൽ പ്രായമുള്ള എല്ലാവർക്കും ഒരാൾക്ക് 5 ദിനാർ വീതമാണ് പ്രവേശന നിരക്ക്. ഒരാൾക്ക് പ്രതിദിനം പരമാവധി 10 ടിക്കറ്റുകളാണ് അനുവദിക്കുകയെന്നും സംഘാടകർ വാർത്താ സമ്മേളനത്തിലൂടെ അറിയിച്ചു.മൈദാൻ ഹവല്ലിക്കും ഷ’അബ് പ്രദേശത്തിനും സമീപത്ത് സ്ഥിതി ചെയ്യുന്ന വിന്റർ വണ്ടർ ലാന്റ് പാർക്കിൽ ഒട്ടേറെ വിനോദ ഗെയിമുകളും അത്യാധുനികമായ നിരവധി പരിപാടികളുമാണ് സംഘാടകർ സജ്ജീകരിച്ചിരിക്കുന്നത് .