കുവൈത്ത് സിറ്റി : കുവൈത്തിൽ പ്രത്യേക സാഹചര്യങ്ങളിൽ ഗർഭച്ഛിദ്രം അനുവദിക്കുന്നതിനുള്ള നിയമങ്ങൾ നിലവിലുള്ളതായി ആരോഗ്യ മന്ത്രാലയം അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി ഡോ. ഫാത്തിമ അൽ-നജ്ജാർ വ്യക്തമാക്കി.മാതാവിനോ അല്ലെങ്കിൽ ഭ്രൂണത്തിനോ അപകടപ്പെടുത്തുന്ന രോഗ ബാധ ഉണ്ടാകുകയോ അല്ലെങ്കിൽ ഗർഭ ധാരണം തുടരുന്നത് മൂലം മാതാവിന്റെ ജീവന് ഭീഷണി ഉണ്ടാകുകയോ ചെയ്യുന്ന സാഹചര്യങ്ങളിലാണ് ഗർഭച്ഛിദ്രം അനുവദിക്കുന്നതെന്ന് അവർ വ്യക്തമാക്കി.എന്നാൽ ഇവ ദുരുപയോഗം ചെയ്യപ്പെടുന്നില്ലെന്ന് ഉറപ്പ് വരുത്തുവാൻ ആവശ്യമായ നടപടികൾ കൈകൊള്ളൂമെന്നും അവർ പറഞ്ഞു. പ്രസവ, ഭ്രൂണ ചികിത്സയുമായി ബന്ധപ്പെട്ട് നടന്ന ആദ്യ ഗൾഫ് സമ്മേളനത്തിൽ പങ്കെടുത്തു കൊണ്ട് സംസാരിക്കവേയാണ് അവർ ഇക്കാര്യം വ്യക്തമാക്കിയത്. പ്രസവ,ഭ്രൂണ ചികിത്സരംഗത്തെ വിദഗ്ധരും സ്പെഷ്യലിസ്റ്റുകളും,മത പുരോഹിതന്മാരും നിയമജ്ഞരും യോഗത്തിൽ പങ്കെടുത്തു.ഈ രംഗത്ത് പ്രവർത്തിക്കുന്ന ഗൾഫ് രാജ്യങ്ങളിലെ സഹപ്രവർത്തകരുടെയും മത പുരോഹിതന്മാരുടെയും നിയമ വിദഗ്ദരുടെയും അനുഭവങ്ങൾ പങ്കു വെക്കുവാൻ ലക്ഷ്യമിട്ട് കൊണ്ടാണ് സമ്മേളനം സംഘടിപ്പിക്കുന്നതെന്നും അവർ അറിയിച്ചു.: ഡോ. ഫാത്തിമ അൽ-നജ്ജാർ