Search
Close this search box.

കുവൈത്തിൽ പഴയ ഹോൾ മാർക്കിംഗ് മുദ്രകളുള്ള സ്വർണ്ണാഭരണങ്ങൾ വിൽപ്പന നടത്തുന്നതിന് നിരോധനം ഏർപ്പെടുത്തുന്നു

gold

കുവൈത്ത് സിറ്റി : കുവൈത്തിൽ പഴയ ഹോൾ മാർക്കിംഗ് മുദ്രകളുള്ള സ്വർണ്ണാഭരണങ്ങൾ വിൽപ്പന നടത്തുന്നതിനു ജനുവരി ഒന്ന് മുതൽ നിരോധനം ഏർപ്പെടുത്തുന്നു.2021 ൽ പുറപ്പെടുവിച്ച മന്ത്രി സഭാ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് നിരോധനം ഏർപ്പെടുത്തുന്നതെന്ന് വാണിജ്യ മന്ത്രാലയം ആക്ടിംഗ് അണ്ടർസെക്രട്ടറി മുഹമ്മദ് അൽ അൻസി വ്യക്തമാക്കി.

തീരുമാനം നടപ്പിലാക്കുന്നതിനു നൽകിയ സമയ പരിധി ഈ മാസം 31 നു അവസാനിക്കുന്ന സാഹചര്യത്തിലാണ് നടപടിയെന്നും അദ്ദേഹം അറിയിച്ചു .ഇത് പ്രകാരം 2023 ജനുവരി 1 മുതൽ ജ്വല്ലറികളിൽ പഴയ ഹോൾ മാർക്കിംഗ് മുദ്രകൾ പതിച്ച സ്വർണ്ണാഭരണങ്ങൾ വിൽക്കുവാനോ പ്രദർശിപ്പുക്കുവാനോ പാടില്ല. മാത്രമല്ല പുതിയ മുദ്ര പതിക്കാത്ത സ്വർണ്ണാഭരണങ്ങൾക്ക് ഉപയോഗിച്ച സ്വർണ്ണത്തിന്റെ മൂല്യം മാത്രമേ കണക്കാകുകയുമുള്ളൂ. വ്യാപാരികൾ മൂന്ന് ദിവസങ്ങൾക്കകം തങ്ങളുടെ സ്ഥാപനത്തിലുള്ള പഴയ ഹോൾ മാർക്കിംഗ് മുദ്രയുള്ള സ്വർണ്ണാഭരണങ്ങൾ വാണിജ്യ മന്ത്രാലയത്തിൽ നൽകി പുതിയ മുദ്ര പതിപ്പിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു.

എന്നാൽ ഉപഭോക്താക്കളുടെ പക്കലുള്ള സ്വർണ്ണാഭരണങ്ങൾക്ക് തീരുമാനം ബാധകമല്ലെന്നും അവക്ക് തതുല്യമായ മൂല്യം ഉണ്ടായിരിക്കുമെന്നും അധികൃതർ അറിയിച്ചു. അതേ സമയം തീരുമാനത്തിനു എതിരെ എതിർപ്പുകളുമായി സ്വർണ്ണ വ്യാപാരികൾ രംഗത്ത് എത്തിയിട്ടുണ്ട്. തീരുമാനം നടപ്പിലാക്കുന്നത് വിപണിയെ പ്രതികൂലമായി ബാധിക്കുമെന്നാണ് വ്യാപരികളുടെ അഭിപ്രായം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!