ഞായറാഴ്ച മുതൽ പ്രവർത്തനം തുടങ്ങിയ വിന്റർ വണ്ടർലാൻഡ് വിനോദ പാര്‍ക്കിലേക്ക് ജനങ്ങളുടെ തിരക്ക്. ആദ്യദിവസം തന്നെ ജനങ്ങൾ കൂട്ടത്തോടെയാണ് പാർക്കിലെത്തിയത്.
ഓൺലൈനിൽ ടിക്കറ്റ് വിൽപന ആരംഭിച്ചപ്പൊഴേ നിരവധി പേരാണ് ടിക്കറ്റ് കരസ്ഥമാക്കിയത്. ഇതോടെ ആദ്യത്തെ ഏഴ് ദിവസത്തേക്കുള്ള എല്ലാ ടിക്കറ്റുകളും വിറ്റുതീർന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അവധിദിവസങ്ങളില്‍ ഉച്ച ഒരുമണി മുതൽ രാത്രി 12വരെയും മറ്റ് ദിവസങ്ങളില്‍ വൈകീട്ട് അഞ്ചു മുതൽ രാത്രി 12വരെയുമാണ് പാർക്കിന്റെ പ്രവര്‍ത്തനം.
അഞ്ചു ദീനാറാണ് പ്രവേശന ഫീസ്. ഒരാൾക്ക് പ്രതിദിനം പരമാവധി 10 ടിക്കറ്റുകള്‍ മാത്രമാണ് അനുവദിക്കുക. നാലു വയസ്സുവരെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമാണ്. എല്ലാ പ്രായത്തിലുമുള്ള സന്ദർശകരെ ആകർഷിക്കുന്നവിധത്തിൽ വിവിധ റൈഡുകൾ വണ്ടർലാൻഡിൽ ഒരുക്കിയിട്ടുണ്ട്.