കുവൈത്ത് സിറ്റി: കുവൈറ്റ് കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ്, ജോർഡൻ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ അയ്മൻ അൽ സഫാദിയുമായി കൂടിക്കാഴ്ച നടത്തി.
ബയാൻ പാലസിൽ വച്ചാണ് കൂടിക്കാഴ്ച നടന്നത്. ജോർഡൻ രാജാവിനും കിരീടാവകാശിക്കും ആശംസകൾ നേർന്ന ശൈഖ് മിശ്അൽ ജോർഡനിലെ ജനങ്ങൾക്ക് കൂടുതൽ പുരോഗതിയും സമൃദ്ധിയും ആശംസിക്കുകയും ചെയ്തു.
കിരീടാവകാശി ശൈഖ് അഹമ്മദ് അസ്സബാഹ്, വിദേശകാര്യ മന്ത്രി ശൈഖ് സലീം അബ്ദുല്ല അസ്സബാഹ്, കിരീടാവകാശിയുടെ ഓഫിസ് മേധാവി റിട്ട. ലെഫ്. ജനറൽ ജമാൽ അൽ തെയാബ്, കുവൈത്തിലെ ജോർഡൻ അംബാസഡർ സാഗർ അബുഷ്താൽ, വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥർ എന്നിവർ കൂടി
ജോർഡൻ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ അയ്മൻ അൽ സഫാദി ശനിയാഴ്ച വൈകീട്ടാണ് കുവൈത്തിലെത്തിയത്. വിമാനത്താവളത്തിൽ വിദേശകാര്യ മന്ത്രി ശൈഖ് സലീം അബ്ദുല്ല അസ്സബാഹ്, അറബ് ആഭ്യന്തരകാര്യ സഹമന്ത്രി അഹ്മദ് അൽബേക്കർ, മന്ത്രിമാരായ നവാഫ് അബ്ദുല്ലത്തീഫ് അൽ അഹമ്മദ്, അബ്ദുൽ മുഹ്സിൻ ജാബിർ, കുവൈത്തിലെ ജോർഡൻ അംബാസഡർ സഖർ അബുഷ്താൽ എന്നിവർ ചേർന്നാണ് സ്വീകരിച്ചത്.