കുവൈറ്റ്: കുവൈത്ത് ഹവല്ലിയിൽ ആധുനിക ബസ് കാത്തിരിപ്പ് കേന്ദ്രം ഹവല്ലി ഗവർണർ അലി അൽ-അസ്ഫർ പൊതുജനങ്ങൾക്കായി തുറന്ന് നൽകി. പൊതുഗതാഗത സ്റ്റേഷനുകൾ വികസിപ്പിക്കുന്നതിനും റോഡുകളിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനും ഗവർണറേറ്റിലെ മറ്റെല്ലാ മേഖലകളിലും ഈ മാതൃക പിന്തുടരേണ്ടതിന്റെ പ്രധാന്യം അദ്ദേഹം വ്യക്തമാക്കി.പുതിയ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ യാത്രക്കാർക്ക് പ്രവേശിക്കാൻ ഇലക്ട്രോണിക് വാതിലും അകത്ത് ഇരിപ്പിട സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.ഇതിനു പുറമെ വേനൽക്കാലത്ത് പ്രവർത്തിക്കുന്ന എയർ കണ്ടീഷനിംഗ് സംവിധാനവും സുരക്ഷ നിലനിർത്തുന്നതിനുള്ള നിരീക്ഷണ ക്യാമറയും ഇതിൽ സജ്ജീകരിച്ചിട്ടുണ്ട്.