കുവൈത്തിൽ നാലാം ഡോസ് ബൂസ്റ്റർ വാക്സിനേഷൻ വിതരണം ആരംഭിക്കുന്നു

കുവൈത്തിൽ നാലാം ഡോസ് ബൂസ്റ്റർ വാക്സിനേഷൻ വിതരണം ആരംഭിക്കുന്നു

കുവൈത്ത് : കുവൈത്തിൽ കോവിഡ് വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി നാലാം ഡോസ് ബൂസ്റ്റർ വാക്സിനേഷൻ വിതരണം ആരംഭിക്കുന്നതായി ആരോഗ്യ മന്ത്രാലയം പ്രഖ്യാപിച്ചു. ഫെബ്രുവരി 1 ബുധനാഴ്ചയാണ് ആരോഗ്യ മന്ത്രാലയത്തിനു കീഴിലുള്ള 16 കേന്ദ്രങ്ങളിൽ വാക്സിനേഷൻ ആരംഭിക്കുന്നത്. ഇതിന്റെ മുന്നോടിയായി ഇന്ന് ആരോഗ്യ പ്രവർത്തകർക്കായി പരിശീലന പരിപാടി സംഘടിപ്പിച്ചു. കാപിറ്റൽ ഗവർണറേറ്റ് : ഷെയ്ഖ ഫത്തൂഹ് സൽമാൻ അൽ-സബ ഹെൽത്ത് സെന്റർ (ഷാമിയ),ജാസിം അൽ-വാസാൻ ഹെൽത്ത് സെന്റർ (മൻസൂരിയ ) ജാബർ അൽ-അഹമ്മദ് ഹെൽത്ത് സെന്റർ.ഹവല്ലി ഗവർണറേറ്റ് : സൽവ സ്പെഷ്യലിസ്റ്റ് ഹെൽത്ത് സെന്റർ, മഹ്മൂദ് ഹാജി ഹൈദർ ഹെൽത്ത് സെന്റർ, റുമൈതിയ സ്പെഷ്യലിസ്റ്റ് സെന്റർ. ഫർവാനിയ ഗവർണറേറ്റ് : അൽഒമരിയ, അബ്ദുല്ല അൽ-മുബാറക്, അൽ-അൻദലൂസ് ഹെൽത്ത് സെന്റർ.അഹമ്മദി ഗവര്ണറേറ്റ് : ജാസിം അൽ-വസാൻ ഹെൽത്ത് സെന്റർ, ഫഹാഹീൽ ഹെൽത്ത് സ്പെഷ്യലിസ്റ്റ് സെന്റർ ഫിന്താസ് ഹെൽത്ത് സെന്റർ.മുബാറക് അൽ-കബീർ ഗവർണറേറ്റ് : അൽ-അദാൻ സ്പെഷ്യലിസ്റ്റ് സെന്റർ. ജഹ്റ ഗവർണറേറ്റ് : അൽ നയീം , അൽ-ഒയൂൺ, സ’ അദ് അൽ-അബ്ദുള്ള ഹെൽത്ത് സെന്ററർ എന്നീ കേന്ദ്രങ്ങളിലാണ് ആദ്യ ഘട്ടത്തിൽ വാക്സിനേഷൻ ലഭ്യമാകുക. 12 നും 18 നും ഇടയിൽ പ്രായമുള്ളവരുടെ ബൂസ്റ്റർ ഡോസ്‌ വാക്സിനേഷനും 5 വയസും അതിന് മുകളിൽ പ്രായമായവരുടെ ഒന്നും രണ്ടും ഡോസുകളും വെസ്റ്റ് മിഷ്‌റെഫിലെ അബ്ദുൽ റഹ്മാൻ അൽ സെയ്ദ് ഹെൽത്ത് സെന്ററിൽ നിന്നാണ് വിതരണം ചെയ്യുക. കോവിഡ് പ്രതിരോധ വാക്‌സിന്റെ ബൂസ്റ്റർ ഡോസ് കുത്തി വെപ്പ് കാലാനുസൃതമായി വാർഷിക അടിസ്ഥാനത്തിലേക്ക് മാറുമെന്ന് ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. രാജ്യത്ത് ഈ മാസം ആദ്യം കോവിഡ് വൈറസിന്റെ ഒമൈക്രോൺ വകഭേദത്തിന്റെ ഉപവിഭാഗത്തിൽ പെട്ട XBB.1.5 കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം പ്രഖ്യാപിച്ചിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!