കുവൈത്ത് സിറ്റി : കുവൈത്തിൽ ദേശീയ സുരക്ഷാ ഏജൻസിയെ ( അമൻ അൽ ദൗല ) പിരിച്ചു വിട്ടു. മന്ത്രി സഭാ യോഗത്തിലാണ് സുപ്രധാനമായ ഈ തീരുമാനം എടുത്തത്. ആഭ്യന്തര മന്ത്രിയുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് ഇത് വരെ ദേശീയ സുരക്ഷാ ഏജൻസി പ്രവർത്തിച്ചിരുന്നത്.
ഇനി മുതൽ ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴിലുള്ള ഒരു വിഭാഗമായി മാത്രമായിരിക്കും ഇവയുടെ പ്രവർത്തനം നടക്കുന്നത്. ഏജൻസിക്ക് എതിരെ പൗരന്മാരിൽ നിന്ന് ഉൾപ്പെടെ നിരവധി പരാതികൾ ലഭിച്ച സാഹചര്യത്തിലാണ് ഇത്താരമൊരു നടപടി എടുത്തത് എന്ന് ബന്ധപ്പെട്ട അധികൃതർ വ്യക്തമാക്കി.