കുവൈത്ത് സിറ്റി: കുവൈത്ത് കരസേന, യു.എസ് സ്പാർട്ടൻ ഫോഴ്സ്, ബ്രിട്ടീഷ് സൈനിക വിഭാഗമായ ക്വീൻസ് ഡ്രാഗൺ ഗാർഡ്സ് (ക്യു.ഡി.ജി) എന്നിവർ പങ്കെടുത്ത സംയുക്ത സൈനികാഭ്യാസം ‘ലിബറേഷൻ 2023’ സമാപിച്ചു. സംയുക്ത അഭ്യാസം ആരംഭിച്ചത് ഈ മാസം 19ന് വടക്കൻ സൈനിക താവളമായ അഡാറെയിലാണ്.
കുവൈത്ത് സായുധസേനകൾ തമ്മിലുള്ള സംയുക്ത സൈനിക സഹകരണം വർധിപ്പിക്കുന്നതിന് ആശയങ്ങൾ ഏകീകരിക്കുകയും പോരാട്ട സന്നദ്ധതയും പരിശീലന നിലവാരവും ഉയർത്തലുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കുവൈത്ത് കരസേന, യു.എസ് സ്പാർട്ടൻ ഫോഴ്സ്, ബ്രിട്ടീഷ് സൈനിക വിഭാഗമായ ക്വീൻസ് ഡ്രാഗൺ ഗാർഡ്സ് എന്നിവയുടെ മികവുകൾ പങ്കുവെക്കലും ലക്ഷ്യമായിരുന്നു. യു.കെ അംബാസഡർ ബെലിൻഡ ലൂയിസ്, യു.എസ് എംബസിയുടെ ചുമതലയുള്ള ജിം ഹോൾട്ട്സ് നൈഡർ, കുവൈത്ത് സേനയിലെ മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.