കുവൈത്തിലെ സ്വ​കാ​ര്യ ഫാ​ർ​മ​സി​ക​ളി​ൽ ഇലക്ട്രോണിക് പേ​മെ​ന്റ് വ​രു​ന്നു

electronic payment

കു​വൈ​ത്ത് സി​റ്റി: കുവൈറ്റിൽ സ്വ​കാ​ര്യ ഫാ​ർ​മ​സി​ക​ളി​ലെ പ​ണ​മി​ട​പാ​ട് ബാ​ങ്ക് കാ​ർ​ഡ് വ​ഴി​യാ​ക്കു​ന്നു. 10 ദീ​നാ​റി​നു മു​ക​ളി​ലു​ള്ള മ​രു​ന്നു​വി​ൽ​പ​ന ബാ​ങ്ക് കാ​ർ​ഡ് പേ​മെ​ന്റ് വ​ഴി മാ​ത്ര​മാ​യി പ​രി​മി​ത​പ്പെ​ടു​ത്താ​നാ​ണ് നിലവിലെ നീ​ക്കം.

ഇ​തു​സം​ബ​ന്ധി​ച്ച് ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ നി​ർ​ദേ​ശം വാ​ണി​ജ്യ മ​ന്ത്രാ​ല​യ​ത്തി​നു സ​മ​ര്‍പ്പി​ച്ച​താ​യി മാ​ധ്യ​മ​ങ്ങൾ റി​പ്പോ​ര്‍ട്ട് ചെ​യ്തു. സ്വ​കാ​ര്യ ഫാ​ര്‍മ​സി​ക​ളു​ടെ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ക്ര​മീ​ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പു​തി​യ നീ​ക്കം. തീ​രു​മാ​നം പ്രാ​ബ​ല്യ​ത്തി​ലാ​യാ​ൽ സ്വ​കാ​ര്യ ഫാ​ർ​മ​സി​ക​ളി​ല്‍നി​ന്ന് 10 ദീ​നാ​റി​നു മു​ക​ളി​ലു​ള്ള മ​രു​ന്നു​ക​ള്‍ വാ​ങ്ങു​ന്ന​വ​ര്‍ ഇ​ല​ക്ട്രോ​ണി​ക് പേ​മെ​ന്‍റ് വ​ഴി പ​ണം ന​ല്‍ക​ണം.

ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ലാ​ണ് ആ​രോ​ഗ്യ മ​ന്ത്രാ​ല​യം വാ​ണി​ജ്യ മ​ന്ത്രാ​ല​യ​ത്തി​ന് ഈ ​നി​ർ​ദേ​ശം സ​മ​ർ​പ്പി​ച്ച​ത്. സ്വ​കാ​ര്യ ഫാ​ര്‍മ​സി​ക​ള്‍ക്ക് ലൈ​സ​ന്‍സ് ന​ല്‍കു​ന്ന​തും ഫാ​ര്‍മ​സി​സ്റ്റ് ത​സ്തി​ക​ളി​ലെ നി​യ​മ​ന​വും കു​വൈ​ത്തി​ക​ള്‍ക്കു മാ​ത്ര​മാ​യി നേ​ര​ത്തേ നി​ജ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!