കുവൈറ്റ് സിറ്റി: രാജ്യത്ത് പെയ്ത കനത്ത മഴയിൽ പല റോഡുകളിലും വെള്ളം കെട്ടിക്കിടക്കുന്നതായി ആഭ്യന്തര മന്ത്രാലയം റിപ്പോർട്ട്. ജഹ്‌റ ഏരിയയിലെ അബ്ദുല്ല ബിൻ ജദാൻ സ്ട്രീറ്റ്, ആറാമത്തെ റിംഗ് റോഡിൽ നിന്നുള്ള സലിൽ അൽ-ജഹ്‌റ കോംപ്ലക്‌സിലേക്കുള്ള പ്രവേശനം, അൽ ജഹ്‌റ സ്റ്റേബിളിന് എതിർവശത്തുള്ള അൽ-സൽമി റോഡ്, ജഹ്‌റ ഗവർണറേറ്റിന്റെ സെക്യൂരിറ്റി ഡയറക്ടറേറ്റിനോട് ചേർന്നുള്ള റോഡ്, ഇന്റർസെക്‌ഷൻ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
ഈ റോഡുകളിൽ വാഹനമോടിക്കുമ്പോൾ ജാഗ്രത പാലിക്കണമെന്നും ബന്ധപ്പെട്ട അധികാരികളുടെ നിർദേശങ്ങൾ പാലിക്കണമെന്നും മന്ത്രാലയം നിർദേശിച്ചു. റോഡിലെ സാഹചര്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിൽ മന്ത്രാലയത്തിന്റെ ദ്രുത നടപടി പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും കനത്ത മഴ മൂലമുണ്ടാകുന്ന അസൗകര്യങ്ങൾ കുറയ്ക്കാനും സഹായിക്കും.