കുവൈറ്റ് സിറ്റി,: ഞായറാഴ്ച വൈകുന്നേരം കനത്ത മഴ പെയ്തുവെങ്കിലും സ്കൂളുകളിൽ ഇന്ന് അധ്യയനം സാധാരണ നിലയിൽ തുടരുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. കനത്ത മഴ പെയ്തുവെങ്കിലും എല്ലാ വിദ്യാഭ്യാസ സൗകര്യങ്ങളും സുരക്ഷിതവും മികച്ചതുമാണെന്ന് മന്ത്രാലയം വക്താവ് അഹ്മദ് അൽ-വെഹീദ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.
വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടെയും അഡ്മിനിസ്ട്രേറ്റീവ് സ്റ്റാഫുകളുടെയും സുരക്ഷയിൽ മന്ത്രാലയത്തിന്റെ താൽപ്പര്യം മുൻനിർത്തി, സിവിൽ ഏവിയേഷൻ ജനറൽ ഡയറക്ടറേറ്റിന്റെ കാലാവസ്ഥാ വകുപ്പുമായി മന്ത്രാലയം ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ന് രാവിലെ മുതൽ കാലാവസ്ഥ ക്രമേണ മെച്ചപ്പെടുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനങ്ങൾ കാണിക്കുന്നു, പഠനം താൽക്കാലികമായി നിർത്തേണ്ട ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.