Search
Close this search box.

കുവൈത്തിൽ സ്വകാര്യ വാഹനങ്ങളുടെ തേർഡ് പാർടി ഇൻഷുറൻസ് പ്രീമിയം ഉയർത്തി

insurance

കുവൈത്ത് സിറ്റി : കുവൈത്തിൽ സ്വകാര്യ വാഹനങ്ങളുടെ തേർഡ് പാർടി ഇൻഷുറൻസ് പ്രീമിയം 32 ദിനാർ ആയി ഉയർത്തി. ഇതിനു പുറമെ പ്രതി വർഷം 2 ദിനാർ വീതം പ്രീമിയമായും സർവീസ് ചാർജ് ആയി 2 ദിനാറും നൽകണം. ഏപ്രിൽ 16 മുതലാണ് തീരുമാനം പ്രാബല്യത്തിൽ വരുന്നത്. എന്നാൽ നിലവിൽ സാധുവായ ഇൻഷുറൻസ് പരിരക്ഷയുള്ള വാഹന ഉടമകൾക്ക് അവയുടെ കാലാവധി തീരുന്നത് വരെ നിലവിലെ അവസ്ഥയിൽ തുടരാവുന്നതാണ്. ഇൻഷുറൻസ് തുക ഇലക്ട്രോണിക് പെയ്മെന്റ് സംവിധാനത്തിലൂടെ മാത്രമേ അടയ്ക്കാൻ അനുമതിയുള്ളൂ.

വ്യക്തിഗത സ്വകാര്യ വാഹനങ്ങൾ 32 ദിനാർ+ ഓരോ യാത്രക്കാരനും 2 ദിനാർ വീതം അധിക പ്രീമിയം, വ്യക്തിഗതമല്ലാത്ത സ്വകാര്യ വാഹനങ്ങൾ5 3 ദിനാർ അതോടൊപ്പം ഓരോ യാത്രക്കാരനും 2 ദിനാർ വീതം അധിക പ്രീമിയം, എല്ലാ തരത്തിലുമുള്ള ടാക്സി വാഹനങ്ങളും 64 ദിനാർ കൂടാതെ 2 ദിനാർ വീതം അധിക പ്രീമിയം, യാത്രക്കാർക്കുള്ള പൊതു, സ്വകാര്യ ഗതാഗത വാഹനങ്ങൾ 87 ദിനാർ + 2 ദിനാർ വീതം അധിക പ്രീമിയം, ഗതാഗത വാഹനങ്ങളും ട്രക്കുകളും 32 ദിനാർ + 2 ദിനാർ വീതം അധിക പ്രീമിയം, ചരക്ക് ഗതാഗത വാഹനങ്ങളും ട്രക്കുകളും73 ദിനാർ, നിർമ്മാണ പ്രവർത്തനങ്ങൾക്കായുള്ള വാഹനങ്ങൾ 78 ദിനാർ, എല്ലാ തരത്തിലുമുള്ള വ്യക്തിഗത മോട്ടോർസൈക്കിളുകൾ 38 ദിനാർ
എല്ലാ തരത്തിലുമുള്ള വ്യക്തി ഗതമല്ലാത്ത മോട്ടോർസൈക്കിളുകൾ 53 ദിനാർ എന്നിങ്ങനെയാണ് മറ്റു വാഹനങ്ങളുടെ പുതുക്കിയ നിരക്കുകൾ.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!