Search
Close this search box.

റമദാൻ: അവസാന പത്തിനെ വരവേൽക്കാൻ വിപുലമായ ഒരുക്കങ്ങളുമായി ബിലാൽ അൽ റബാഹ് മസ്ജിദ്

mosque

കുവൈത്ത് സിറ്റി : കുവൈത്തിൽ റമദാൻ മാസത്തിലെ അവസാന പത്ത് ദിവസങ്ങളെ വരവേൽക്കാൻ വിപുലമായ ഒരുക്കങ്ങളുമായി ബിലാൽ അൽ റബാഹ് മസ്ജിദ്. രാജ്യത്തെ ഏറ്റവും വലിയ പള്ളികളിൽ ഒന്നായ ഇവിടെ റമദാൻ മാസത്തിലെ പ്രത്യേക പ്രാർത്ഥനകൾക്ക് എത്തുന്ന ആയിരക്കണക്കിന് വിശ്വാസികളെ സ്വീകരിക്കാൻ വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

റമദാനിലെ പ്രത്യേക പ്രാർത്ഥനകളിൽ ഒന്നായ ഖിയാം അൽ ലൈൽ നമസ്കാരം രാത്രി പതിനൊന്ന് മണിക്ക് ആരംഭിക്കുമെന്ന് സംഘടക സമിതി അറിയിച്ചു. കുവൈത്തിലെ ഏറ്റവും പ്രമുഖരായ ഖുർആൻ പാരായണക്കാരുടെ ഒരു സംഘത്തെയാണ് ഇതിനായി ഒരുക്കിയിരിക്കുന്നത്. ജൂനൂബ് സുറ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ബിലാൽ അൽ റബാഹ് മസ്ജിദിൽ എത്തുന്ന ഭക്ത ജനങ്ങൾക്കായി പ്രത്യേക സൗകര്യങ്ങളും ക്രമീകരിച്ചിട്ടുണ്ട്.

അതേസമയം വിപുലമായ പാർക്കിംഗ് സൗകര്യങ്ങളാണ് സജ്ജീകരിച്ചിരിക്കുന്നത്. പാർക്കിംഗ് പ്രദേശങ്ങളിൽ സഹായത്തിനായി പ്രത്യേക പരിശീലനം ലഭിച്ച നിരവധി സന്നദ്ധ പ്രവർത്തകരുടെ സേവനങ്ങൾ ലഭ്യമായിരിക്കും. പ്രായമായവർക്കും അംഗ പരിമിതർക്കും പാർക്കിംഗ് പ്രദേശത്ത് നിന്ന് പള്ളി വരെ എത്തുന്നതിനു പ്രത്യേക വാഹനങ്ങളും സജ്ജീകരിച്ചിട്ടുണ്ട്.. റമദാൻ ടെൻറ്റുകളും സ്ത്രീകൾക്കായി പ്രത്യേക ഹാളുകളും ഉൾപ്പെടെ വിശ്വാസികൾക്ക് നിരവധി സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. പള്ളിയുടെ സംഘാടക സമിതി തലവൻ കഴിഞ്ഞ ദിവസം ഇവിടെ എത്തി പരിശോധന നടത്തുകയും ഒരുക്കങ്ങൾ വിലയിരുത്തുകയും ചെയ്തിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!