ഗതാഗതകുരുക്ക് : പ്രവാസികൾക്ക് ഡ്രൈവിങ്ങ് ലൈസൻസ് നിഷേധിക്കുന്നത് പരിഹാരമല്ല: ഫഹദ് അൽ-ഷുവായ

traffic jam kuwait

കുവൈത്ത്: കുവൈത്തിൽ ഗതാഗത കുരുക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പ്രവാസികൾക്ക് ഡ്രൈവിംഗ് ലൈസൻസ് നിഷേധിക്കുന്നത് പരിഹാര മാർഗമല്ലെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ട്രാഫിക് വിഭാഗം മുൻ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി, റിട്ടയേർഡ് ലെഫ്റ്റനന്റ് ജനറൽ ഫഹദ് അൽ-ഷുവായ വ്യക്തമാക്കി. ഗതാഗത തിരക്ക് പരിഹരിക്കുന്നതിനു ഡ്രൈവിങ് ലൈസൻസ് നൽകുന്നത് നിർത്തലാക്കുന്ന മറ്റൊരു രാജ്യവും ലോകത്ത് ഉണ്ടായിരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ പ്രശ്നത്തിന്റെ മുഖ്യ കാരണം രാജ്യത്തെ ബന്ധപ്പെട്ട മന്ത്രാലയങ്ങൾ തമ്മിലുള്ള ഏകോപനത്തിന്റെ അഭാവമാണ്.

വിഷയത്തിൽ ആഭ്യന്തര മന്ത്രാലയത്തെ മാത്രം കുറ്റപ്പെടുത്തുന്നതിനു പകരം പ്രശ്നം പരിഹരിക്കുന്നതിന് ആഭ്യന്തര , തൊഴിൽ, ആരോഗ്യ, വ്യാപാര, മുനിസിപ്പാലിറ്റി മന്ത്രാലയങ്ങളെ ഉൾപ്പ്പെടുത്തി ഉന്നത തല സമിതി രൂപീകരിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!