Search
Close this search box.

കുവൈറ്റ് ഉ​ഷ്​​ണ​കാ​ല​ത്തി​ലേ​ക്ക്; താപനില ഉയരും

hot weather

കു​വൈ​ത്ത്​ സി​റ്റി: സ​മ​ശീ​തോ​ഷ്​​ണ കാ​ലാ​വ​സ്​​ഥ​ക്കു​ശേ​ഷം രാ​ജ്യം പ​തി​യെ ഉ​ഷ്​​ണ​കാ​ല​ത്തി​ലേ​ക്ക് മാറുകയാണ്. അ​ടു​ത്ത വെ​ള്ളി​യാ​ഴ്ച​യോ​ടെ രാ​ജ്യ​ത്ത് വേ​ന​ൽ​ക്കാ​ലം ആ​രം​ഭി​ക്കു​മെ​ന്ന് അ​ൽ അ​ജി​രി സ​യ​ന്റി​ഫി​ക് സെ​ന്റ​ർ അ​റി​യി​ച്ചു. ചൂ​ട് ഇ​തോ​ടെ 40 ഡി​ഗ്രി​യി​ലേ​ക്ക് ഉ​യ​രുമെന്നും
സെ​ന്റ​ർ വ്യക്തമാക്കി.

30 ഡി​ഗ്രി സെ​ൽ​ഷ്യ​സി​നു താ​ഴെ​യാ​യി​രു​ന്ന രാ​ജ്യ​ത്തെ ഉ​യ​ർ​ന്ന താ​പ​നി​ല ഈ ​ആ​ഴ്ച 37ലേ​ക്ക് ഉ​യ​ർ​ന്നി​ട്ടു​ണ്ട്. തി​ങ്ക​ളാ​ഴ്ച കു​റ​ഞ്ഞ താ​പ​നി​ല 22 ഡി​ഗ്രി സെ​ൽ​ഷ്യസാണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

ഈ ​മാ​സം 17ന് ​കൂ​ടി​യ താ​പ​നി​ല 31, കു​റ​ഞ്ഞ താ​പ​നി​ല 16 എ​ന്നി​ങ്ങ​നെ​യാ​യി​രു​ന്നു. ഇ​താ​ണ് വ​ലി​യ​തോ​തി​ൽ ഉ​യ​ർ​ന്ന​ത്. താ​പ​നി​ല
ഉ​യ​ർ​ന്ന​തോ​ടെ പ​ക​ൽ ചൂ​ട് കൂ​ടിയിട്ടുണ്ട്. രാ​ത്രി​യും ചൂ​ട് അ​നു​ഭ​വ​പ്പെ​ടു​ന്നു​ണ്ട്. വ​രും​ദി​വ​സ​ങ്ങ​ളി​ലും താ​പ​നി​ല വ​ർ​ധി​ക്കുമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. മേ​യ്​ മാ​സ​ത്തി​ൽ ക്ര​മേ​ണ ചൂ​ട്​ കൂ​ടി ജൂ​ണോ​ടെ ശ​ക്തി​പ്രാ​പി​ക്കും. ജൂ​ൺ ആ​ദ്യം മു​ത​ൽ ആ​ഗ​സ്​​റ്റ്​ അ​വ​സാ​നം വ​രെ ക​ടു​ത്ത ചൂ​ടാ​ണ് രാ​ജ്യ​ത്ത് അ​നു​ഭ​വ​പ്പെ​ടാ​റ്.

ക​ഴി​ഞ്ഞ വ​ർ​ഷം ജൂ​ൺ, ജൂ​ലൈ, ആ​ഗ​സ്​​റ്റ് മാ​സ​ങ്ങ​ളി​ൽ പു​റം ജോ​ലി​ക്ക്​ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു. രാ​വി​ലെ 11 മു​ത​ൽ വൈ​കീ​ട്ട് നാ​ലു​വ​രെ പു​റ​ത്ത് ജോ​ലി ചെ​യ്യി​ക്കു​ന്ന​തി​നാ​ണ് വി​ല​ക്കേ​ർ​പ്പെ​ടു​ത്തിയിരുന്നത്. നേ​രി​ട്ട് സൂ​ര്യ​താ​പം ഏ​ൽ​ക്കു​ന്ന​തു​വ​ഴി​യു​ള്ള ക്ഷീ​ണ​വും മ​റ്റു അ​പ​ക​ട​ങ്ങ​ളും ഒ​ഴി​വാ​ക്കുന്നതിന് വേണ്ടിയാണ് ഈ നടപടി ഏർപ്പെടുത്തിയിരുന്നത്.

രാ​ജ്യ​ത്തി​​ന്റെ ച​രി​ത്ര​ത്തി​ലെ തന്നെ കൂ​ടി​യ ചൂ​ടാ​ണ്​ ക​ഴി​ഞ്ഞ വ​ർ​ഷം രേ​ഖ​പ്പെ​ടു​ത്തി​യ​ത്. കാ​ലാ​വ​സ്​​ഥ​യു​ടെ പു​തി​യ ഘ​ട്ട​ത്തി​ലേ​ക്ക് ക​ട​ക്കു​ന്ന​തോ​ടെ രാ​ജ്യം വ​രു​ന്ന പ​ക​ലു​ക​ളി​ൽ ശ​ക്ത​മാ​യ പൊ​ടി​ക്കാ​റ്റി​നും സാ​ധ്യ​ത​യു​ണ്ട്. ജൂ​ൺ ര​ണ്ടാം​വാ​രം വ​രെ ഇ​ത് തു​ട​രും.

ജൂ​ൺ, ജൂ​ലൈ, ആ​ഗ​സ്റ്റ് മാ​സ​ങ്ങ​ളി​ൽ ചൂ​ട് അ​നു​ഭ​വ​പ്പെ​ടു​ന്ന രാ​ജ്യ​ങ്ങ​ളി​ൽ ഒ​ന്നാം സ്​​ഥാ​ന​ത്താ​ണ് കു​വൈ​ത്ത്. കാ​ലാ​വ​സ്​​ഥ വ്യ​തി​യാ​ന​ത്തെ തു​ട​ർ​ന്നു​ണ്ടാ​യ വി​വി​ധ ഘ​ട​ക​ങ്ങ​ൾ കാ​ര​ണം ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ൽ പൊ​തു​വി​ലും കു​വൈ​ത്തി​ൽ മു​ൻ​കാ​ല​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് ശ​ക്ത​മാ​യ ചൂ​ടാ​ണ് അ​ടു​ത്തി​ടെ അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!