കുവൈത്തിൽ ഗതാഗത നിയമ ലംഘനങ്ങൾക്ക് ബ്ളാക്ക് പോയിന്റ് സംവിധാനം കർശനമാക്കി

black points

കുവൈത്ത് സിറ്റി : കുവൈത്തിൽ ഗതാഗത നിയമ ലംഘനങ്ങൾക്ക് ഏർപ്പെടുത്തിയ ബ്ലേക്ക് പോയിന്റ് സംവിധാന പ്രകാരം 50 പോയിന്റ്റുകൾ കടക്കുന്നവരുടെ ഡ്രൈവിങ് ലൈസൻസ് സ്ഥിരമായി പിൻവലിക്കപ്പെടും. ഇവർക്ക് വീണ്ടും ലൈസൻസ് ലഭിക്കണമെങ്കിൽ ഗതാഗത വിഭാഗം ഡയറക്ടറുടെ പ്രത്യേക അനുമതിക്ക് പുറമെ പുതുതായി ലൈസൻസിന് വേണ്ടി അപേക്ഷിക്കുന്നതിനുള്ള മുഴുവൻ നടപടിക്രമങ്ങൾ പൂർത്തിയാക്കുകയും ഡ്രൈവിങ് പരീക്ഷക്ക് വിധേയരാകുകയും ചെയ്യണമെന്ന് ഗതാഗത വകുപ്പ് പൊതു സമ്പർക്ക വിഭാഗം ഉദ്യോഗസ്ഥൻ മേജർ അബ്ദുല്ല ബു ഹസ്സൻ വ്യക്തമാക്കി.

പിൻവലിക്കപ്പെടുന്ന ഡ്രൈവിങ് ലൈസൻസ് ഉടമകൾക്ക് വിവരങ്ങൾ സഹേൽ ആപ്പ് വഴി അറിയാൻ കഴിയുമെന്നും ഗതാഗത വകുപ്പ് അറിയിച്ചു. ഗതാഗത നിയമത്തിലെ 90 നിയമ ലംഘനങ്ങൾ ആണ് ബ്ലേക്ക് പോയിന്റ് സംവിധാനത്തിന്റെ പരിധിയിൽ വരുന്നത്. ഒരു നിയമ ലംഘനത്തിനു പരമാവധി 4 ബ്ളാക്ക് പോയിന്റ് ആണ് ചുമത്തുക. ചുവപ്പ് സിഗ്നൽ മറികടക്കൽ , അശ്രദ്ധയോടെ വാഹനം ഓടിക്കൽ, അനുവദിച്ച വേഗ പരിധിയിൽ 30 മുതൽ 50 വരെ അധിക വേഗതയിൽ വാഹനം ഓടിക്കൽ മുതലായ നിയമ ലംഘനങ്ങൾക്ക് 4 പോയിന്റ് ചുമത്തുന്നതാണ്. വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിച്ചാൽ ഡ്രൈവർക്ക് എതിരെ 2 പോയിന്റ് ആയിരിക്കും ചുമത്തുക. 50 പോയിന്റ് കടക്കാത്തവരുടെ നിയമ ലംഘന വിവരങ്ങൾ പിഴ അടച്ചു കഴിഞ്ഞു ഒരു വർഷത്തിനു ശേഷം മന്ത്രാലയത്തിന്റെ കമ്പ്യൂട്ടറിൽ നിന്ന് നീക്കം ചെയ്യുന്നതായിരിക്കും.

ട്രാഫിക് നിയമ ലംഘനങ്ങൾക്ക് ഏർപ്പെടുത്തിയ ബ്ലേക്ക് പോയിന്റുകളുടെ നിശ്ചിത എണ്ണം കവിഞ്ഞാൽ ഉടമയുടെ ഡ്രൈവിങ് ലൈസൻസ് പിൻവലിക്കുന്ന നിയമം കഴിഞ്ഞ ദിവസം മുതലാണ് കർശനമായി നടപ്പിലാക്കാൻ ആരംഭിച്ചത്. ഇത് അനുസരിച്ച് ബ്ലേക്ക് പോയിന്റുകളുടെ എണ്ണം ആദ്യമായി 15 കവിഞ്ഞാൽ 3 മാസത്തേക്ക് ആണ് ഡ്രൈവിംഗ് ലൈസൻസ് പിൻവലിക്കുക., രണ്ടാം തവണ ഇത് 12 കവിഞ്ഞാൽ ഡ്രൈവിങ്ങ് ലൈസൻസ് ആറ് മാസത്തേക്ക് പിൻ വലിക്കപ്പെടും. അടുത്ത ഘട്ടത്തിൽ 10 പോയിന്റ് കടന്നാൽ ഒമ്പത് മാസത്തേക്കും നാലാം തവണ, പോയിന്റുകളുടെ എണ്ണം 8 ൽ എത്തിയാൽ ഒരു വർഷത്തേക്കും പിന്നീട് സ്ഥിരമായും ലൈസൻസ് പിൻവലിക്കപ്പെടും. അതേസമയം ജനുവരി 1 മുതൽ മാർച്ച് 31 വരെയുള്ള കാലയളവിൽ ഇത്തരത്തിൽ 860 ഡ്രൈവിംഗ് ലൈസൻസുകൾ പിൻവലിക്കപ്പെട്ടതായും അധികൃതർ അറിയിച്ചിരുന്നു.

 

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!