Search
Close this search box.

ദേ​ശീ​യ അ​സം​ബ്ലി തെ​ര​ഞ്ഞെ​ടു​പ്പ് മ​ത്സ​ര രം​ഗ​ത്ത് 252 സ്ഥാനാർത്ഥികൾ

election candidates

കു​വൈ​ത്ത് സി​റ്റി: ദേ​ശീ​യ അ​സം​ബ്ലി തെ​ര​​ഞ്ഞെ​ടു​പ്പി​നു​ള്ള നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പ​ണം ഇന്നലെ അ​വ​സാ​നി​ച്ചു. അ​വ​സാ​ന ദി​വ​സ​മാ​യ
ഞാ​യ​റാ​ഴ്ച ആ​റു വ​നി​ത​ക​ളും 35 പു​രു​ഷ​ന്മാ​രും ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്റെ തെ​ര​ഞ്ഞെ​ടു​പ്പു​കാ​ര്യ വ​കു​പ്പി​ന് പ​ത്രി​ക സ​മ​ർ​പ്പി​ച്ചു. ഇ​തോ​ടെ
മ​ത്സ​ര രം​ഗ​ത്തു​ള്ള​വ​രു​ടെ എ​ണ്ണം 254 ആ​യി. 239 പു​രു​ഷ​ന്മാ​രും 15 വ​നി​ത​ക​ളു​മാ​ണ് പൊ​തു​ജ​ന പി​ന്തു​ണ​ തേടുന്നത്. അ​തി​നി​ടെ, ര​ണ്ടു​പേ​രെ സ്ഥാ​നാ​ർ​ഥി​ത്വ​ത്തി​ൽ​ നി​ന്ന് ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്.

ഒ​ന്നാം മ​ണ്ഡ​ല​ത്തി​ൽ​നി​ന്ന് മൂ​ന്ന്, ര​ണ്ടാം മ​ണ്ഡ​ല​ത്തി​ൽ​നി​ന്ന് 11, മൂ​ന്നാം മ​ണ്ഡ​ല​ത്തി​ൽ​നി​ന്ന് 11, നാ​ലാം മ​ണ്ഡ​ല​ത്തി​ൽ​നി​ന്ന് 12, അ​ഞ്ചാം മ​ണ്ഡ​ല​ത്തി​ൽ​നി​ന്ന് നാ​ല് എ​ന്നി​ങ്ങ​നെ​യാ​ണ് പ​ത്രി​ക ന​ൽ​കി​യ​വ​രു​ടെ എ​ണ്ണം. മേ​യ് അ​ഞ്ചി​നാ​ണ് നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ്വീ​ക​രി​ച്ചു​തു​ട​ങ്ങി​യ​ത്. തെ​ര​ഞ്ഞെ​ടു​പ്പ് നി​യ​മം അ​നു​സ​രി​ച്ച് വോ​ട്ടെ​ടു​പ്പ് ദി​വ​സ​ത്തി​ന് ഏ​ഴു ദി​വ​സം മു​മ്പു വ​രെ (മേ​യ് 30) സ്ഥാ​നാ​ർ​ഥി​ത്വം പി​ൻ​വ​ലി​ക്കാം. ജൂ​ൺ ആ​റി​നാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ്.

സു​ര​ക്ഷി​ത​മാ​യി തെ​ര​ഞ്ഞെ​ടു​പ്പ് സം​ഘ​ടി​പ്പി​ക്കാ​ൻ എ​ല്ലാ ക്ര​മീ​ക​ര​ണ​ങ്ങ​ളും സ​ജ്ജ​മാ​യ​താ​യി ആ​ഭ്യ​ന്ത​ര അ​ണ്ട​ർ സെ​ക്ര​ട്ട​റി ലെ​ഫ്റ്റ​ന​ന്റ് ജ​ന​റ​ൽ അ​ൻ​വ​ർ അ​ൽ ബ​ർ​ജാ​സ് പ​റ​ഞ്ഞു. വോ​ട്ട​ർ​മാ​ർ​ക്കും സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കും സു​ര​ക്ഷ ഉ​റ​പ്പു​ന​ൽ​കാ​നും സു​ഗ​മ​മാ​യി വോ​ട്ടെ​ടു​പ്പ് പൂ​ർ​ത്തീ​ക​രി​ക്കാ​നും ത​യാ​റെ​ടു​പ്പു​ക​ൾ ന​ട​ത്തി​യി​ട്ടു​ണ്ട്. ഏ​ത് അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ത്തെ​യും നേ​രി​ടാ​ൻ സു​ര​ക്ഷ സം​വി​ധാ​ന​ങ്ങ​ൾ സ​ജ്ജ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. തെ​ര​ഞ്ഞെ​ടു​പ്പു​കാ​ര്യ വ​കു​പ്പ് ഓ​ഫി​സ് സ​ന്ദ​ർ​ശി​ച്ച അ​ൽ ബ​ർ​ജാ​സ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്തി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!