കുവൈത്ത് സിറ്റി : കുവൈത്തിൽ നിയമ വിരുദ്ധ താമസക്കാർക്കെതിരെ ആരംഭിച്ച സുരക്ഷാ പരിശോധന ശക്തമായി തുടരുകയാണ്. സാൽമിയ, ഫഹാഹീൽ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ വിവിധ രാജ്യക്കാരായ 96 പ്രവാസികളാണ് പിടിയിലായത്. പബ്ലിക് സെക്യൂരിറ്റി സെക്ടറിന്റെയും ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് റെസിഡൻസി അഫയേഴ്‌സ് ഇൻവെസ്റ്റിഗേഷൻസിന്റെയും, നേതൃത്വത്തിലാണ് പരിശോധന നടതുന്നത്. ഇതിനു പുറമെ സബാഹ് നാസർ പ്രദേശത്ത് അനധികൃതമായി പ്രവർത്തിക്കുന്ന മൂന്ന് ഗാർഹിക തൊഴിലാളി റിക്രൂട്മെന്റ് ഓഫീസുകളിലും റെയ്ഡ് നടത്തി.ഇവിടെ ഇന്ന് ദിവസ വേതനാടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന നിയമ വിരുദ്ധ താമസക്കാരായ 8 പേരെ പിടി കൂടിയതായും സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു.