അബ്ദലിയിൽ ഇന്ത്യൻ എംബസി കോൺസുലർ ക്യാമ്പ് സംഘടിപ്പിച്ചു

consular camp

കുവൈത്ത് സിറ്റി : കുവൈത്തിലെ കാർഷിക മേഖലയായ അബ്ദലിയിൽ ഇന്ത്യൻ എംബസി കോൺസുലർ ക്യാമ്പ് സംഘടിപ്പിച്ചു. രാജ്യത്തിന്റെ വിദൂര സ്ഥലങ്ങളിൽ കഴിയുന്ന ഇന്ത്യൻ പൗരന്മാർക്ക് കോൺസുലാർ സേവനങ്ങൾ ലഭ്യമാക്കുവാൻ ലക്ഷ്യമിട്ടു കൊണ്ട് ഇന്ത്യൻ എംബസി നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്. പാസ്പോർട്ട് പുതുക്കൽ , പിസിസി അറ്റസ്റ്റേഷൻ മുതലായ സേവനങ്ങൾക്കു പുറമെ സ്വകാര്യ മേഖലയിലും ഗാർഹിക മേഖലയിലും ജോലി ചെയ്യുന്ന നിരവധി തൊഴിലാളികളും തൊഴിലുമായി ബന്ധപ്പെട്ട പരാതികൾ സമർപ്പിക്കുന്നതിനായി ക്യാമ്പ് പ്രയോജനപ്പെടുത്തി. ഇന്ത്യൻ സ്ഥാനപതി ഡോ. ആദർശ് സ്വൈകയും എംബസിയിലെ മറ്റ്
മുതിർന്ന ഉദ്യോഗസ്ഥരും ക്യാമ്പിൽ പങ്കെടുക്കുകയും സേവനം തേടി എത്തിയ ഇന്ത്യൻ പൗരന്മാരുമായി സംവദിക്കുകയും ചെയ്തു. ക്യാമ്പിൽ ഇന്ത്യൻ ഡോക്ടേഴ്സ് ഫോറം അംഗങ്ങളായ മുതിർന്ന ഡോക്ടർമാരുടെ നേതൃത്വത്തിൽ സൗജന്യ വൈദ്യ പരിശോധനയും നടത്തി. 500 ഓളം ഇന്ത്യൻ പൗരന്മാരാണ് എംബസിയുടെ വിവിധ സേവനങ്ങൾ പ്രയോജനപ്പെടുത്തിയത്

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!