Search
Close this search box.

ജി. സി. സി . രാജ്യങ്ങളുടെ പട്ടികയിൽ വിനോദസഞ്ചാര മേഖലയിൽ കുവൈത്ത് ഏറ്റവും പിന്നിൽ

kuwait

കുവൈത്ത് സിറ്റി : ജി. സി. സി . രാജ്യങ്ങളുടെ പട്ടികയിൽ വിനോദസഞ്ചാര മേഖലയിൽ കുവൈത്ത് ഏറ്റവും പിന്നിൽ. ഇതുമായി ബന്ധപ്പെട്ട് കുവൈത്ത് ടൂറിസം എന്റർപ്രൈസസ് കമ്പനി ഈയിടെ നടത്തിയ ഒരു പഠന റിപ്പോർട്ടിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്. ജി.ഡി.പി.അടിസ്ഥാനത്തിൽ ടൂറിസം മേഖലയിൽ നിന്ന് പ്രതി വർഷം ശരാശരി 6.1% മാത്രമാണ്, കുവൈത്തിന്റെ സംഭാവന. എന്നാൽ യുഎഇയിൽ ഇത് ശരാശരി 10.8% ആണ് , ബഹ്‌റൈനിൽ 9.8%, ഖത്തറിൽ 9.7%, സൗദി അറേബ്യയിൽ 9.4%, ഒമാനിൽ 6.8% ആണെന്നും പഠന റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.

അതേസമയം വിദേശ രാജ്യങ്ങളിൽ വിനോദസഞ്ചാരത്തിനായി പോകുന്നതിനു കുവൈത്തികൾ ചെലവഴിക്കുന്നത് പ്രതിവർഷം 400 കോടി ദിനാർ ആണ്. ഇത് രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉൽപ്പാദനത്തിന്റെ ഏകദേശം 11 ശതമാനത്തിന് തുല്യമാണ്. ടൂറിസം എന്റർപ്രൈസസ് കമ്പനി തയ്യാറാക്കിയ പഠന റിപ്പോർട്ട് നേരത്തെ മന്ത്രി സഭക്ക് സമർപ്പിച്ചിരുന്നു.ഇവ മന്ത്രി സഭാ യോഗത്തിൽ അവലോകനം ചെയ്തിരുന്നു. ടൂറിസത്തിൽ നിന്നുള്ള രാജ്യത്തിന്റെ വാർഷിക വരുമാനം പരമാവധി 300,000 ദിനാർ മാത്രമാണ്.

രാജ്യത്ത് ലാഭകരമായ രീതിയിൽ വിനോദ നഗരങ്ങൾ സ്ഥാപിക്കുവാനുള്ള രൂപ രേഖകൾ തയ്യാറാക്കി വരികയാണ്.പദ്ധതി നടപ്പിലാക്കുന്നതിനു ഏകദേശം 200 ദശലക്ഷം ദിനാർ ആണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഇതിൽ 120 ദശലക്ഷം മൂലധനച്ചെലവുകളും 80 ദശലക്ഷവും അടിസ്ഥാന സൗകര്യവികസനത്തിന് വേണ്ടിയുള്ളതുമാണ്.ഈ പദ്ധതി 2030 ൽ നടപ്പിലാക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതോടെ രാജ്യത്തേക്ക് എത്തുന്ന വിനോദ സഞ്ചാരികളുടെ എണ്ണം പ്രതി വർഷം 9 ലക്ഷമായി വർദ്ധിക്കുകയും നാലായിരം പുതിയ തൊഴിൽ അവസരങ്ങൾ ഉണ്ടാകുകയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!