സ്വീഡിഷ് ഭാഷയിൽ വിവർത്തനം ചെയ്ത വിശുദ്ധ ഖുർആനിന്റെ 100,000 കോപ്പികൾ അച്ചടിക്കുമെന്ന് ജനറൽ അതോറിറ്റി അറിയിച്ചു. പ്രധാനമന്ത്രി ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അസ്സബാഹിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ചേർന്ന പ്രതിവാര കാബിനറ്റ് യോഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട് തീരുമാനം എടുത്തത്.
വിദേശകാര്യ മന്ത്രാലയത്തിൻറെ സഹകരണത്തോടെയാണ് ഖുർആൻ കോപ്പികൾ സ്വീഡനിൽ വിതരണം ചെയ്യുക. നേരത്തെ തീവ്രവലതുപക്ഷക്കാർ ഖുറാൻ കത്തിച്ചതിൽ കുവൈത്ത് ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു.
സ്നേഹം, സഹിഷ്ണുത, സമാധാനം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനാണ് ഇസ്ലാം ഊന്നൽ നൽകുന്നത്. ഇസ്ലാമിക തത്വങ്ങളും മൂല്യങ്ങളും പ്രചരിപ്പിക്കാനും വിവിധ സമൂഹങ്ങൾക്കിടയിൽ സഹവർത്തിത്വം വളർത്തിയെടുക്കാനും ലക്ഷ്യമിട്ടാണ് ഖുർആൻ പതിപ്പുകൾ സ്വീഡനിൽ വിതരണം ചെയ്യുന്നതെന്ന് മന്ത്രിസഭ വ്യക്തമാക്കി.