കുവൈത്ത് : കുവൈത്തിൽ ചൂട് കടുക്കുന്ന സാഹചര്യത്തിൽ പ്രതി ദിന വൈദ്യുതി ഉപഭോഗത്തിൽ വർധനവ് രേഖപ്പെടുത്തി. കഴിഞ്ഞ ദിവസം പ്രതി ദിന വൈദ്യുതി ഉപഭോഗം 16,852 മെഗാവാട്ടാണ്. രാജ്യ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കാണിത്.
അതേസമയം കനത്ത ചൂടിനെ തുടർന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വൈദ്യുതി വിതരണം തടസ്സപ്പെട്ടു . രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ ദിവസം 51 ഡിഗ്രി സെൽഷ്യസാണ് അന്തരീക്ഷ താപനില രേഖപ്പെടുത്തിയത്. ഇതെ തുടർന്ന് വിവിധ പ്രദേശങ്ങളിൽ വൈദ്യുതി തടസ്സം നേരിട്ടു. ജുനൂബ് സുറയിലെ അൽ സലാം, ജാബിറിയ പ്രദേശത്താണ് വൈദ്യുതി തടസ്സം നേരിട്ടത്.