കുവൈത്ത്: കുവൈത്തിൽ ജിലീബ് അൽ ശുയൂഖ് പ്രദേശത്ത് വ്യാജ മദ്യ നിർമ്മാണത്തിനിടയിൽ ഉണ്ടായ തീപിടിത്തത്തിൽ പ്രവാസിക്ക് ഗുരുതരമായ പരിക്കേറ്റു. ജിലീബിലെ താമസ പ്രദേശത്ത് വൈകുന്നേരമാണ് അപകടം ഉണ്ടായത്. തീപിടിത്തം സംബന്ധിച്ച വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ സ്ഥലത്ത് എത്തിയ അഗ്നി ശമന സേന ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് വ്യാജ മദ്യ നിർമ്മാണത്തിന് ഉപയോഗിച്ചിരുന്ന സാമഗ്രികൾ കണ്ടെത്തിയത്.
ഇതൊടൊപ്പം വില്പനക്ക് തയ്യാറാക്കിയ നിരവധി മദ്യകുപ്പികളും കണ്ടെത്തി. വീടിന്റെ രണ്ടാം നിലയിലാണ് അഗ്നി ബാധ ഉണ്ടായത്. പരിക്കേറ്റ പ്രവാസിയെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി. ഇയാളുടെ നില ഗുരുതരമായി തുടരുന്നുവെന്ന് സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു. ഇയാൾ ഏത് രാജ്യക്കാരനാണെന്ന് വ്യക്തമല്ല.