Search
Close this search box.

കുവൈത്തിൽ ഭക്ഷ്യ ദുരുപയോഗം നിയന്ത്രിക്കുന്നതിനായി ബോധ വൽക്കരണ പ്രചാരണപരിപാടികൾ

IMG-20230813-WA0002

കുവൈത്ത് : കുവൈത്തിൽ ഭക്ഷ്യ ഉപഭോഗവും അവയുടെ ദുർ ഉപയോഗവും നിയന്ത്രിക്കുന്നതിനായി ബോധ വൽക്കരണ പ്രചാരണപരിപാടി സംഘടിപ്പിക്കുന്നു. വാണിജ്യ വ്യവസായ മന്ത്രി മുഹമ്മദ്‌ ഐബന്റെ നിർദേശത്തെ തുടർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്.

ഇതിനു പുറമെ രാജ്യത്തെ ഭക്ഷ്യ സംഭരണം ശക്തിപ്പെടുത്തുന്നതിനും ദീർഘ കാലാടിസ്ഥാനത്തിൽ ഭക്ഷ്യ ക്ഷാമം നേരിടുന്നതിനും ആവശ്യമായ 3 സുപ്രധാന തീരുമാനങ്ങളും മന്ത്രി പുറപ്പെടുവിച്ചു. ഇതിൽ പ്രധാനം ഭക്ഷ്യ, ചരക്ക് സംഭരണ സംവിധാനങ്ങൾ വികസിപ്പിക്കുന്നതിന് ഒരു സമിതിയെ രൂപീകരിച്ചതാണ്. സമിതിയുടെ പ്രവർത്തന കാലയളവ് 3 മാസമാണ്.

രാജ്യത്തെ സഹകരണ സംഘങ്ങളിലും സമാന്തര വിപണികളിലും ഉൾപ്പെടെയുള്ള ഭക്ഷ്യ വസ്തുക്കളുടെ സംഭരണം സംരക്ഷിക്കുന്നതിനുള്ള സംവിധാനങ്ങൾ പഠിച്ചു സമഗ്രമായ റിപ്പോർട്ട് സമർപ്പിക്കാൻ മന്ത്രി സമിതിയെ ചുമതലപ്പെടുത്തി. മറ്റൊരു തീരുമാനം ഭക്ഷ്യ വസ്തുക്കളുടെ സംഭരണത്തിനായി സ്റ്റോറുകളും വെയർഹൗസുകളും സ്ഥാപിക്കുന്നതിന് തന്ത്രപ്രധാനമായ പ്രദേശം ലഭ്യമാക്കുവാനുമാണ്. ഇതിനായി സർക്കാർ പെർഫോമൻസ് ഫോളോ-അപ്പ് ഏജൻസിയുടെ റിപ്പോർട്ടിൽ പറഞ്ഞ കാര്യങ്ങൾ പിന്തുടരാൻ 11 അംഗങ്ങളെ ഉൾപ്പെടുത്തി കൊണ്ട് മന്ത്രി മറ്റൊരു സമിതിയും രൂപീകരിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!