കുവൈറ്റ്: കുവൈത്തിൽ വാരാന്ത്യത്തിൽ ഈർപ്പം 70 മുതൽ 80 ശതമാനം വരെ എത്തുമെന്നും വടക്കൻ-തെക്കൻ കാറ്റ് തുടരുമെന്നും കാലാവസ്ഥാ നിരീക്ഷകൻ എസ്സ റമദാൻ അറിയിച്ചു. അതേസമയം ഉയർന്ന താപനിലയും ഈർപ്പവും ജനങ്ങളിൽ ക്ഷീണത്തിനും ശാരീരിക സമ്മർദ്ദത്തിനും കാരണമാകുമെന്ന് റമദാൻ മുന്നറിയിപ്പ് നൽകി.
നിലവിലെ സാഹചര്യത്തിൽ താപനില 50 ഡിഗ്രി സെൽഷ്യസിനു മുകളിൽ ഉയർന്നിലെങ്കിലും ജനങ്ങളിൽ താപനില ഉയർന്നതായി അനുഭവപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ വർഷം സംഭവിച്ചതുപോലെ കനത്ത പൊടി ഈ വർഷം ഉണ്ടാകില്ലയെന്ന് റമദാൻ അറിയിച്ചു. നിലവിലെ വേനൽ സെപ്റ്റംബർ അവസാനം വരെ നീണ്ടുനിൽക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.