കുവൈത്ത്: കുവൈത്തിൽ സിവിൽ ഐ. ഡി ഓഫീസുകളിലെ മെഷിനുകളിൽ ഇപ്പോഴും ഒരു ലക്ഷത്തി തൊണ്ണൂറ്റി നാലായിരത്തോളം സിവിൽ ഐ. ഡി കാർഡുകൾ കെട്ടികിടക്കുന്നതായി പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ ഔദ്യോഗിക വക്താവ് ഖാലിദ് അൽ-ഷമ്മരി, അറിയിച്ചു .ഇവയുടെ സുഗമമായ പ്രവർത്തനത്തിനും വിതരണത്തിനും, കാർഡു ഉടമകൾ എത്രയും പെട്ടെന്ന് മെഷിനുകളിൽ നിന്ന് ശേഖരിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
നിലവിൽ മൈ ഐഡന്റിറ്റി ആപ്ലിക്കേഷൻ ഉപഭോക്താക്കളുടെ എണ്ണം 3 ദശലക്ഷം കടന്നിരിക്കുകയാണ്. അതേസമയം ഔദ്യോഗിക ഇടപാടുകൾക്കും സ്വകാര്യ മേഖലയിലെ ബാങ്ക് ഇടപാടുകൾക്കും മറ്റുമായി സിവിൽ ഐ. ഡി കാർഡിന് ബദലായി മൈ ഐഡൻറ്റിറ്റി ആപ്പ് പരിഗണിക്കുകയും അംഗീകരിക്കപ്പെടുകയും ചെയ്യുന്നുണ്ട്. നിലവിൽ സിവിൽ ഐ. ഡി കാർഡുകൾ അപേക്ഷ സമർപ്പിച്ച അന്ന് മുതൽ 3 പ്രവൃത്തി ദിവസങ്ങൾകകം നൽകി വരുന്നുണ്ട്. സിവിൽ കാർഡ് ഡെലിവറി സേവനം പുനരാരംഭിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നുവരികയാണെന്നും ഇതിനായുള്ള ടെണ്ടർ നടപടിക്രമങ്ങൾ പൂർത്തിയാക്കിയതായും അദ്ദേഹം കൂട്ടിത്തചേർത്തു.