Search
Close this search box.

കുവൈത്തിൽ വിലക്കയറ്റം നിയന്ത്രിക്കുവാൻ ഇടപെടൽ നടത്തി വാണിജ്യ വ്യവസായ മന്ത്രി

kuwait minister

കുവൈത്ത്: കുവൈത്തിൽ വില വർദ്ധനവ് നിയന്ത്രിക്കുവാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ വിവിധ സർക്കാർ ഏജൻസികൾക്ക് വാണിജ്യ വ്യവസായ മന്ത്രി മുഹമ്മദ്‌ അൽ ഐബാൻ നിർദേശം നൽകി. ജം’ഇയ്യകൾ, കസ്റ്റംസ്, കാർഷിക മന്ത്രാലയം, വിവര മന്ത്രാലയം, മാനവ ശേഷി പൊതു സമിതി മുതലായ ഏജൻസികളുമായി സഹകരിച്ചാണ് വിലക്കയറ്റം തടയുവാനുള്ള പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.

ഇതിന്റെ ഭാഗമായി രാജ്യത്തെ ജം ഇയ്യകൾക്ക് 10 നിർദേശങ്ങളാണ് മന്ത്രി നൽകിയിരിക്കുന്നത്. അടിസ്ഥാന സാധനങ്ങൾക്ക് രണ്ട് വർഷത്തേക്ക് ലാഭവിഹിതം ഈടാക്കാതിരിക്കുക, സൗജന്യ ഓഫറുകൾ നിർത്തലാക്കുകയും പകരം അവയുടെ മൂല്യം സാധനത്തിന്റെ വിലയിൽ കുറക്കുക,സപ്ലയർമാരുടെ കുടിശിക അടയ്ക്കുന്നതിനുള്ള കാലയളവ് 15 ദിവസമായി പരിമിതിതപ്പെടുത്തുക, ഭരണപരമായ ചെലവുകൾ നിയന്ത്രിക്കുക,സിവിൽ സർവീസ് കമ്മീഷനുമായി ഏകോപിപ്പിച്ച് സഹകരണ സംഘങ്ങളിലെ അഡ്മിനിസ്ട്രേറ്റീവ് തസ്തികകളിലേക്കുള്ള നിയമനം നിർത്തുക,ഇവ സ്വദേശികൾക്ക് മാത്രമായി പരിമിതപ്പെടുത്തുക എന്നിവയാണ് ഇവയിൽ പ്രധാനം. ഇതിനു പുറമെ ഭക്ഷ്യസുരക്ഷ നിലനിർത്തുന്നതിന് കൂടുതൽ പൊതു സംഭരണശാലകൾ തുറക്കുവാനും, മാംസം ഇറക്കുമതി ചെയ്യുന്നതിനായി അതിർത്തി ചെക്ക് പോസ്റ്റുകൾ തുറക്കുന്നത് വിപുലീകരിക്കുവാനും കൃഷി മന്ത്രാലയത്തിനും മന്ത്രി നിർദേശം നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!