Search
Close this search box.

കുവൈത്തില്‍ 72 മണിക്കൂറിനുള്ളിൽ വൈദ്യതി കുടിശ്ശികയായി പിരിച്ചെടുത്തത് രണ്ടര ലക്ഷം ദിനാര്‍

kuwait airport

കുവൈത്തില്‍ കഴിഞ്ഞ 72 മണിക്കൂറിനുള്ളിൽ രാജ്യത്ത് നിന്ന് പുറത്തേക്ക് യാത്ര ചെയ്യുന്ന പ്രവാസികളിൽ നിന്നും രണ്ടര ലക്ഷം കുവൈത്ത് ദിനാര്‍ വൈദ്യതി കുടിശ്ശികയായി പിരിച്ചെടുത്തു. വിമാനത്താവളത്തില്‍ സജ്ജീകരിച്ചിരിക്കുന്ന കസ്റ്റമർ സർവീസ് ഓഫീസ് വഴിയാണ് ഈ തുക സമാഹരിച്ചതെന്ന് അധികൃതര്‍ അറിയിച്ചു.

നിയമം സെപ്റ്റംബര്‍ ഒന്ന് മുതലാണ്‌ പ്രാബല്യത്തില്‍ വന്നത്. ഇതോടെ കുടിശ്ശിക അടയ്ക്കാതെ പ്രവാസികള്‍ക്ക് രാജ്യം വിട്ട് പോകാൻ സാധിക്കാതെയായി. സാമ്പത്തിക നഷ്ടം തടയുന്നതിനും കടങ്ങൾ തിരിച്ചുപിടിക്കുന്നതിന്‍റെ ഭാഗമായുമാണ് പുതിയ സംവിധാനം നടപ്പിലാക്കിയത്.

മന്ത്രാലയത്തിന്‍റെ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴിയും, ജല – വൈദ്യത ഓഫീസുകള്‍ വഴിയും പേയ്‌മെന്റുകൾ അടക്കുവാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!