കുവൈത്തിലെ അബ്ബാസിയയിൽ മലയാളി നഴ്‌സിനെ കെട്ടിടത്തിൽ നിന്ന് വീണു മരിച്ച നിലയിൽ കണ്ടെത്തി. തിരുവല്ല സ്വദേശിനിയായ ഷീബയാണ് (42) മരിച്ചത്.
സ്വകാര്യ ക്ലിനിക്കിൽ നഴ്സായി ജോലി ചെയ്തു വരികയായിരുന്നു. ഭർത്താവ് ചങ്ങനാശേരി സ്വദേശി റെജി. രണ്ട് മക്കളുണ്ട്. മകൻ നാട്ടിൽ എഞ്ചീനിയറിംഗ് വിദ്യാർത്ഥിയാണ്. മകൾ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൾ 9-ാം ക്ലാസിൽ വിദ്യാർത്ഥിനിയാണ്. ഇരുപത് വർഷത്തിലേറെയായി ഇവർ കുവൈത്തിൽ താമസിച്ചു വരുകയായിരുന്നു.