Search
Close this search box.

ഗോൾഡ് ബാർസ് ഗിവ്എവേ കാമ്പയിനുമായി കല്യാൺ ജൂവലേഴ്സ്

IMG-20240723-WA0015

കല്യാൺ ജൂവലേഴ്സില് നിന്നും ആഭരണങ്ങള് വാങ്ങുമ്പോള് 150 ഭാഗ്യശാലികൾക്ക് പത്ത് ഗ്രാം സ്വർണക്കട്ടി സമ്മാനമായി നേടാന് അവസരം.

അൻപത് ദിവസങ്ങളിലായി യുഎഇയിലും ഖത്തറിലും 50 വീതം വിജയികളെയും ഒമാനിലും കുവൈറ്റിലും 25 വീതം വിജയികളെയും നറുക്കെടുപ്പിലൂടെ കണ്ടെത്തും

ദുബായ്: ഇന്ത്യയിലെയും ജിസിസിയിലേയും ഏറ്റവും വിശ്വാസ്യതയേറിയ ആഭരണ ബ്രാൻഡുകളിലൊന്നായ കല്യാൺ ജൂവലേഴ്സ് അടുത്ത അൻപത് ദിവസങ്ങളിലായി 150 ഭാഗ്യശാലികളെ കണ്ടെത്തി പത്ത് ഗ്രാം വീതം സ്വർണക്കട്ടി സമ്മാനമായി നല്കുന്നു. കല്യാൺ ജൂവലേഴ്സിൽനിന്നും ആഭരണങ്ങൾ വാങ്ങുന്നവരിൽനിന്നാണ് ഭാഗ്യശാലികളെ കണ്ടെത്തുന്നത്. ഈ സീസൺ സവിശേഷമായി ആഘോഷിക്കുന്നതിൻ്റെ ഭാഗമായാണ് കല്യാൺ ജൂവലേഴ്സിൻ്റെ ഈ പ്രത്യേക ഓഫർ. യുഎഇ, ഖത്തർ, ഒമാൻ, കുവൈറ്റ് എന്നിവിടങ്ങളിലെ എല്ലാ ഷോറൂമുകളിൽനിന്നും ഓഗസ്റ്റ് 30 വരെ ഈ ഓഫര് സ്വന്തമാക്കാം.

കാമ്പയിന്റെ ഭാഗമായി യുഎഇ, ഷോറൂമുകളിൽ നിന്നും 500 ഖത്തർ എന്നിവിടങ്ങളിലെ കല്യാൺ ദിർഹം അല്ലെങ്കിൽ റിയാലിന് സ്വർണാഭരണങ്ങള് വാങ്ങുമ്പോൾ ഒരു നറുക്കെടുപ്പു കൂപ്പണും ഡയമണ്ട് ആഭരണങ്ങൾ വാങ്ങുമ്പോള് രണ്ട് കൂപ്പണുകളും ലഭിക്കും. ഒമാൻ, കുവൈത്ത് എന്നിവിടങ്ങളിലെ ഷോറൂമുകളിൽ നിന്നും 50 റിയാൽ അല്ലെങ്കിൽ ദിനാറിന് സ്വർണാഭരണങ്ങള് വാങ്ങുമ്പോൾ ഒരു നറുക്കെടുപ്പു കൂപ്പണും ഡയമണ്ട് ആഭരണങ്ങൾ വാങ്ങുമ്പോള് രണ്ട് കൂപ്പണുകളും ലഭിക്കും.

ഉപയോക്താക്കളുടെ വ്യത്യസ്തമായ ആവശ്യങ്ങള് നിറവേറ്റുന്നതിനും ഷോപ്പിംഗ് അനുഭവം മെച്ചപ്പെടുത്തുന്നതിനുമായി കല്യാൺ ജൂവലേഴ്സ് തുടർച്ചയായ നടപടികൾ സ്വീകരിച്ചുവരികയായിരുന്നുവെന്ന് കല്യാണ് ജൂവലേഴ്സ് എക്സിക്യൂട്ടീവ് ഡയറക്ടർ രമേഷ് കല്യാണരാമന് പറഞ്ഞു. ഈ പ്രത്യേക ഓഫറിലൂടെ ഉപയോക്താക്കൾക്ക് ആഭരണപർച്ചേയ്ക്കിനൊപ്പം സവിശേഷമായ ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിനാണ് പരിശ്രമിക്കുന്നത്. ഈ മേഖലയിലെ ഉപഭോക്താക്കള് തുടർന്നും കല്യാണ് ജൂവലേഴ്സ് ബ്രാൻഡിന് സ്നേഹവും പിന്തുണയും നല്കുമെന്ന ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കല്യാൺ ജൂവലേഴ്സിൻ്റെ ജനപ്രിയ ഹൗസ് ബ്രാൻഡുകളായ വിവാഹാഭരണങ്ങള് അടങ്ങിയ മുഹൂർത്ത്. കരവിരുതാൽ തീർത്ത ആൻ്റിക് ആഭരണങ്ങള് അടങ്ങിയ മുദ്ര. ടെംപിൾ ആഭരണങ്ങളുടെ ശേഖരമായ നിമാഹ്. നൃത്തം ചെയ്യുന്ന ഡയമണ്ടുകളായ ഗ്ലോ, സോളിറ്റയർ പോലെ തോന്നിപ്പിക്കുന്ന ഡയമണ്ട് ആഭരണങ്ങളായ സിയാ, അൺകട്ട് ഡയമണ്ടുകളായ അനോഖി, പ്രത്യേകാവസരങ്ങൾക്കായുള്ള ഡയമണ്ടുകള് അടങ്ങിയ അപൂർവ, നിത്യവും അണിയാനുള്ള ഡയമണ്ടുകളായ ഹീര, പ്രഷ്യസ് സ്റ്റോൺ ആഭരണങ്ങള് ഉൾക്കൊള്ളുന്ന രംഗ്, ഈയിടെ പുറത്തിറക്കിയ നിറമുള്ള സ്റ്റോണുകളുടെയും ഡയമണ്ട് ആഭരണങ്ങളുടെയും ഷോറൂമുകളിൽ ലഭ്യമാണ്. ശേഖരമായ എന്നിവയെല്ലാം ബ്രാൻഡിനെക്കുറിച്ചും ആഭണശേഖരത്തെക്കുറിച്ചും ഓഫറുകളെക്കുറിച്ചും ៣ ៣ www.kalyanjewellers.net 63 വെബ്സൈറ്റ് സന്ദർശിക്കുക.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!