കുവൈത്തില്‍ വിസ പുതുക്കുന്നതിനുളള ഫീസ് വര്‍ദ്ധിപ്പിക്കാനൊരുങ്ങി ആഭ്യന്തര മന്ത്രാലയം

kuwait

കുവൈത്തിൽ അടുത്ത വർഷം മുതൽ വിസകൾ പുതുക്കുന്നതിനുള്ള ഫീസ്‌ കുത്തനെ വർദ്ധിപ്പിക്കാൻ ആഭ്യന്തര മന്ത്രാലയം ആലോചിക്കുന്നതായുള്ള റിപ്പോർട്ടുകൾ പുറത്ത്. നിലവിലെ തുകയുടെ മൂന്നിരട്ടി ഫീസ്‌ വർദ്ധിപ്പിക്കുവാനാണ് ആലോചന. ഇഖാമ ഫീസ്‌ വർദ്ധന സംബന്ധിച്ച അന്തിമ റിപ്പോർട്ട് ഉപ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ്‌ തലാലിൻറെ അംഗീകാരത്തിനായി സമർപ്പിച്ചതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.

നേരത്തെ പല തവണ ഇത്തരത്തിലുള്ള നിർദ്ദേശം വന്നിരുന്നുവെങ്കിലും തീരുമാനം മാറ്റിവെക്കുകയായിരുന്നു. കുവൈത്തിൽ നിലവിലെ വിസ പുതുക്കുന്നതിനുള്ള ഫീസ് മറ്റു ഗൾഫ് രാജ്യങ്ങളെ അപേക്ഷിച്ച് കുറവാണ്. അതിനിടെ നിർദ്ദേശങ്ങൾ അംഗീകരിക്കപ്പെട്ടാൽ മലയാളികൾ അടക്കമുള്ള പ്രവാസികൾക്ക് വലിയ തിരിച്ചടിയായിരിക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!