Search
Close this search box.

കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ വർധനവ്

kuwait airport +

കുവൈത്ത്: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ വർധനവ്. ആഗസ്റ്റിൽ യാത്രക്കാരുടെ എണ്ണത്തിൽ 22 ശതമാനവും വിമാന ഗതാഗതത്തിൽ 28 ശതമാനവും വർധനയുണ്ടായതായി സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറൽ ഇമാദ് അൽ ജലാവി പറഞ്ഞു.

ഏഴ് ലക്ഷത്തി എഴുപതിനായിരം യാത്രക്കാർ കുവൈത്തിലേക്ക് എത്തിയപ്പോൾ എട്ട് ലക്ഷത്തിലേറെ യാത്രക്കാർ രാജ്യത്ത് നിന്ന് യാത്ര ചെയ്തതായി അദ്ദേഹം വ്യക്തമാക്കി. 1,59,000 പേർ ട്രാൻസിറ്റ് യാത്രക്കാരായിരുന്നു. ഈ കാലയളവിൽ 12,819 വിമാനങ്ങളാണ് കുവൈത്തിലേക്കും തിരികെയും സർവീസ് നടത്തിയത്. വിമാന ചരക്ക് ഗതാഗതത്തിലും അഞ്ച് ശതമാനം വർധനവ് രേഖപ്പെടുത്തി.

അതേസമയം വ്യോമയാന മേഖലയിൽ അംഗരാജ്യങ്ങൾ തമ്മിലുള്ള സഹകരണവും ഏകോപനവും വർധിപ്പിക്കുന്നതിന് ഏകീകൃത ഗൾഫ് സിവിൽ ഏവിയേഷൻ അതോറിറ്റി സ്ഥാപിക്കണമെന്ന് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് സിവിൽ ഏവിയേഷനിലെ എയർ ട്രാൻസ്‌പോർട്ട് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ അബ്ദുല്ല അൽ-റാജ്ഹി ആവശ്യപ്പെട്ടു. ദുബായിൽ നടന്ന അറബ് ഗൾഫ് രാജ്യങ്ങളുടെ എയർ ട്രാൻസ്‌പോർട്ട് കമ്മിറ്റിയുടെ 19-ാമത് യോഗത്തിൽ സംസാരിക്കുകവെയാണ് അദ്ദേഹം ഈ ആവശ്യം ഉന്നയിച്ചത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!