Search
Close this search box.

സ്വകാര്യ ക്ലിനിക്കുകളിൽ പരിശോധന കർശനമാക്കി കുവൈത്ത് ആരോഗ്യ മന്ത്രാലയം

health ministry

കുവൈത്ത്: കുവൈത്തിലെ സ്വകാര്യ ക്ലിനിക്കുകളിൽ ആരോഗ്യ മന്ത്രാലയം പരിശോധന കർശനമാക്കി. കഴിഞ്ഞ ഞായർ, തിങ്കൾ, ചൊവ്വ എന്നീ മൂന്ന് ദിവസങ്ങൾക്കിടയിൽ നടന്ന പരിശോധനയിൽ 14 ക്ലിനിക്കുകൾ അടച്ചു പൂട്ടിയതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്ന ക്ലിനിക്കുകളുടെ പ്രവർത്തനത്തിന് ഏർപ്പെടുത്തിയ നിബന്ധനകൾ പൂർത്തിയാക്കുന്നതിൽ ഉണ്ടായ വീഴ്ചയാണ് അടച്ചു പൂട്ടലിന് കാരണമായി മന്ത്രാലയം ചൂണ്ടിക്കാട്ടിയത്. നിരവധി പരാതികൾ ഈ ക്ലിനിക്കുകൾക്കെതിരെ ഉയർന്നിരുന്നു. ഇത് ആരോഗ്യമന്ത്രി ഡോ അഹമ്മദ് അൽ അവാദിയുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് അടിയന്തിര നടപടികൾ ഉണ്ടായത്.

സ്പെഷ്യലൈസ്ഡ് അല്ലാത്ത ജീവനക്കാർ അത്തരം ജോലികളിൽ ഏർപ്പെടുന്നത്, ആരോഗ്യ അധികാരികളിൽ നിന്നു ബന്ധപ്പെട്ട ആരോഗ്യ ലൈസൻസുകളുടെ അഭാവം, തുടങ്ങിയ നിയമലംഘനങ്ങളാണ് ഈ ക്ലിനിക്കുകളിൽ കണ്ടെത്തിയത്. അടുത്ത ആഴ്ച സ്വകാര്യ ക്ലിനിക്കുകൾ കേന്ദ്രീകരിച്ചുള്ള പരിശോധനകൾ തുടരുമെന്നും മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!