കുവൈത്ത്: കുവൈത്തിൽ വിവിധ സ്ഥലങ്ങളിൽ കഴിഞ്ഞ ദിവസം നടത്തിയ സുരക്ഷാ പരിശോധനയിൽ താമസ നിയമ ലംഘനം നടത്തിയ 212 പ്രവാസികൾ പിടിയിലായി. ഷർഖ് മാർക്കറ്റിലെ പച്ചക്കറി, മത്സ്യ മാർക്കറ്റ്, മുബാറക്കിയ മാർക്കറ്റ്, മഹ്ബൂല , ഫഹാഹീലെ ഫിഷ് മാർക്കറ്റ് ഉൾപ്പെടെ വിവിധ മാർക്കറ്റുകൾ എന്നിവ കേന്ദ്രീകരിച്ചാണ് പരിശോധന നടന്നത്.
റിസർച്ച് ആൻഡ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ്, സൂപ്പർവിഷൻ ആൻഡ് കോ-ഓർഡിനേഷൻ ഡിപ്പാർട്ട്‌മെന്റ്, ഫിനാൻഷ്യൽ ആൻഡ് അഡ്മിനിസ്‌ട്രേറ്റീവ് സർവീസസ് ഡിപ്പാർട്ട്‌മെന്റ്, ത്രികക്ഷി സമിതി , ജനറൽ ഡയറക്‌ടേഴ്‌സ് ഡിവിഷൻ, എന്നീ ഏജനസികളുടെ സജീവ പങ്കാളിത്തത്തോടെയാണ് റെസിഡൻസി അഫയേഴ്‌സ് ഇൻവെസ്റ്റിഗേഷൻസിന്റെ നേതൃത്വത്തിൽ പരിശോധന നടന്നത്. അറസ്റ്റിലായവരെ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറിയതായി അധികൃതർ വ്യക്തമാക്കി.