ഫ​ല​സ്തീ​ൻ ജ​ന​ത​യു​ടെ അ​വ​കാ​ശ​ത്തെ പി​ന്തു​ണ​ക്കാ​ൻ ആഹ്വാനം ചെയ്ത് കുവൈറ്റ്

സ്വ​ത​ന്ത്ര​രാ​ജ്യം, ദ്വി​രാ​ഷ്ട്ര പ​രി​ഹാ​രം, അ​ന്താ​രാ​ഷ്ട്ര പ്ര​മേ​യ​ങ്ങ​ൾ എ​ന്നി​വ​ക്ക് അ​നു​സൃ​ത​മാ​യി ഫ​ല​സ്തീ​ൻ ജ​ന​ത​യു​ടെ അ​വ​കാ​ശ​ത്തെ പി​ന്തു​ണ​ക്കാ​ൻ കു​വൈ​ത്ത് ആ​ഹ്വാ​നം​ചെ​യ്തു. ഐ​ക്യ​രാ​ഷ്ട്ര സ​ഭ (യു.​എ​ൻ) ജ​ന​റ​ൽ അ​സം​ബ്ലി​യു​ടെ മൂ​ന്നാം ക​മ്മി​റ്റി​ക്കു മു​ന്നോ​ടി​യാ​യി കു​വൈ​ത്ത് ഡി​പ്ലോ​മാ​റ്റി​ക് അ​റ്റാ​ഷെ ഷ​ഹ​ദ് അ​ൽ മു​നി​ഫി ന​ട​ത്തി​യ പ്ര​സ്താ​വ​ന​യി​ലാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

ഫ​ല​സ്തീ​ൻ ജ​ന​ത​ക്കെ​തി​രെ ഇ​സ്രാ​യേ​ൽ ആ​സൂ​ത്രി​ത​മാ​യ വി​ദ്വേ​ഷ പ്ര​സം​ഗം തു​ട​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ മ​നു​ഷ്യാ​വ​കാ​ശ​ങ്ങ​ളു​ടെ സാ​ർ​വ​ത്രി​ക പ്ര​ഖ്യാ​പ​ന​ത്തി​ന്റെ 75ാം വാ​ർ​ഷി​കം ആ​ഘോ​ഷി​ക്കു​ന്ന​ത് പ്ര​യാ​സ​ക​ര​മാ​ണെ​ന്ന് അ​വ​ർ ഉ​ണ​ർ​ത്തി.

മ​ത​ങ്ങ​ൾ​ക്കി​ട​യി​ൽ സ​മാ​ധാ​ന​ത്തി​ന്റെ​യും ക്ഷ​മ​യു​ടെ​യും സം​സ്‌​കാ​രം വി​പു​ലീ​ക​രി​ക്കേ​ണ്ട​തി​ന്റെ ആ​വ​ശ്യ​ക​ത ഇ​ന്ന് ലോ​ക​ത്തി​നു​ണ്ട്. ഇ​സ്‌​ലാ​മോ​ഫോ​ബി​യ ആ​ളു​ക​ൾ ത​മ്മി​ലെ വി​ദ്വേ​ഷ​ത്തി​ന്റെ സ​ത്ത ജ്വ​ലി​പ്പി​ക്കു​ന്നു. വി​വേ​ച​ന​മി​ല്ലാ​തെ മ​നു​ഷ്യ​രെ ബ​ഹു​മാ​നി​ക്കേ​ണ്ട​തി​ന്റെ ആ​വ​ശ്യ​ക​ത​യി​ൽ കു​വൈ​ത്ത് വി​ശ്വ​സി​ക്കു​ന്ന​താ​യി ഷ​ഹ​ദ് അ​ൽ മു​നി​ഫി പ​റ​ഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!