കുവൈത്തിൽ കൂടുതൽ മേഖലകൾ സ്വദേശിവൽക്കരിക്കുന്നു

kuwait

കുവൈത്ത്‌ : കുവൈത്തിൽ ഈ വർഷം അവസാനത്തോടെ 10 മേഖലകളിൽ സമ്പൂർണ സ്വദേശിവൽക്കരണം കൈവരിക്കും. സ്വദേശിവത്കരണം നടപ്പിലാക്കുന്നത് മാറ്റി വെക്കുവാൻ നിരവധി സർക്കാർ ഏജൻസികൾ അഭ്യർത്ഥിച്ചിരുന്നു. എന്നാൽ സർക്കാർ ഈ ആവശ്യം നിരസിക്കുകയായിരുന്നു.

വിവരസാങ്കേതികവിദ്യ, സമുദ്രം, സാഹിത്യം, മാധ്യമങ്ങൾ, കല, പൊതു സമ്പർക്കം , വികസനം, ഭരണപരമായ തുടർനടപടികൾ,സ്ഥിതിവിവരക്കണക്കുകൾ, മുതലായ 10 മേഖലകളിലാണ് സമ്പൂർണ കുവൈത്തി വൽക്കരണം പൂർത്തിയാക്കുന്നത്. ഈ ജോലികളിൽ നിന്ന് പ്രവാസികളെ പൂർണ്ണമായും മാറ്റി നിയമിക്കും. നിലവിൽ സർക്കാർ മേഖലയിൽ സ്വദേശികളും വിദേശികളും ഉൾപ്പെടെ ആകെ 4,746,00 ജീവനക്കാർ ജോലി ചെയ്യുന്നതായാണ് കണക്ക്. ഇതിൽ 76.0 ശതമാനവും സ്വദേശികളാണ്. ആരോഗ്യം, വിദ്യാഭ്യാസം എന്നീ മന്ത്രാലയങ്ങളിലാണ് ഏറ്റവും അധികം വിദേശികൾ ഇപ്പോഴും ജോലി ചെയ്യുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!