Search
Close this search box.

ഫ​ല​സ്തീ​നി​ക​ൾക്ക് കു​വൈ​ത്ത് നൽകുന്ന സ​ഹാ​യ​ങ്ങ​ളി​ൽ ഭൂ​രി​ഭാ​ഗ​വും ഗ​സ്സ​യി​ൽ എ​ത്തി

kuwait aid

കു​വൈ​ത്ത്: ഫ​ല​സ്തീ​നി​ക​ൾ​ക്ക് കു​വൈത്ത് നൽകുന്ന സ​ഹാ​യ​ങ്ങ​ളി​ൽ ഭൂ​രി​ഭാ​ഗ​വും ഈ​ജി​പ്തി​ലെ റ​ഫ അ​തി​ർ​ത്തി വ​ഴി ഗ​സ്സ​യി​ൽ എ​ത്തി​യ​താ​യി ഈ​ജി​പ്ഷ്യ​ൻ റെ​ഡ് ക്ര​സ​ന്റ് സൊ​സൈ​റ്റി (ഇ.​ആ​ർ.​സി.​എ​സ്) ത​ല​വ​ൻ റാ​മി അ​ൽ നാ​സ​ർ വ്യ​ക്ത​മാ​ക്കി. കു​വൈ​ത്തി​ന്റെ 280 ട​ൺ ഭ​ക്ഷ​ണ, മെ​ഡി​ക്ക​ൽ സാ​മ​ഗ്രി​ക​ളും ടെ​ന്റു​ക​ളും വൈ​ദ്യു​തി ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന​തി​നു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ളും ആം​ബു​ല​ൻ​സു​ക​ളും ല​ഭി​ച്ച​താ​യും അ​ൽ നാ​സ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു. ഇ​വ​യി​ൽ ഭൂ​രി​ഭാ​ഗ​വും ഗ​സ്സ​യി​ൽ എ​ത്തി. ശേ​ഷി​ക്കു​ന്ന സ​ഹാ​യം എ​ത്തി​ക്കാ​നും ഇ.​ആ​ർ.​സി.​എ​സ് പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​യും സൂ​ചി​പ്പി​ച്ചു.

ഗ​സ്സ​ക്കുള്ള സഹായങ്ങൾ ന​ൽ​കു​ന്ന​തി​ന് കു​വൈ​ത്ത്, ഈ​ജി​പ്ത്, ഫ​ല​സ്തീ​ൻ റെ​ഡ് ക്ര​സ​ന്റ് സൊ​സൈ​റ്റി​ക​ൾ​ക്കി​ട​യി​ൽ ഏ​കോ​പ​ന​മു​ണ്ട്. റ​ഫ ക്രോ​സി​ങ് വ​ഴി​യാ​ണ് ഫ​ല​സ്തീ​ൻ റെ​ഡ് ക്ര​സ​ന്റി​ന് സ​ഹാ​യം കൈ​മാ​റു​ന്ന​ത്. 9,000ത്തി​ല​ധി​കം പേ​ർ കൊ​ല്ല​പ്പെ​ടു​ക​യും 32,000 പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്ത ഇ​സ്രാ​യേ​ൽ അ​ധി​നി​വേ​ശ ആ​ക്ര​മ​ണ​ത്തി​ന്റെ വെ​ളി​ച്ച​ത്തി​ൽ ഗ​സ്സ​ക്കാ​ർ​ക്ക് ആ​ശ്വാ​സം ന​ൽ​കാ​നു​ള്ള കു​വൈ​ത്തി​ന്റെ പെ​ട്ടെ​ന്നു​ള്ള പ്ര​തി​ക​ര​ണ​ത്തെ റാ​മി അ​ൽ നാ​സ​ർ അ​ഭി​ന​ന്ദി​ച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!