ഗാസയില്‍ അടിയന്തര വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് കുവൈത്ത്

kuwait flag

ഗാസയില്‍ അടിയന്തര വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് കുവൈത്ത്. യുഎൻ ജനറൽ അസംബ്ലിയുടെ അടിയന്തര സമ്മേളനത്തിന് മുന്നോടിയായി നടന്ന യോഗത്തിലാണ് കുവൈത്ത് യു.എന്‍ സ്ഥിരം പ്രതിനിധി താരീഖ് അൽ-ബന്നായ് ഇക്കാര്യം അറിയിച്ചത്.

ഗാസയിലേക്ക് സഹായങ്ങളും ദുരിതാശ്വാസ സേവനങ്ങളും എത്തിക്കുന്നതിന് അടിയന്തര ഇടപെടല്‍ ആവശ്യമാണ്‌. യുദ്ധ മേഖലയിലെ സാധാരണക്കാരുടെ സംരക്ഷണം ഉറപ്പുവരുത്തണമെന്ന ജനീവ കണ്‍വെന്‍ഷന്‍ വ്യവസ്ഥകള്‍ പാലിക്കണം.

നിരപരാധികളായ കുട്ടികൾക്ക് നേരെയുള്ള ബോംബാക്രമണമണം ഗുരുതരമായ കുറ്റകൃത്യമാണ്. സിവിലിയൻമാരുടെ സംരക്ഷണവുമായി ബന്ധപ്പെട്ട സെക്യൂരിറ്റി കൗൺസിലിന്റെ പ്രമേയങ്ങൾ അടിയന്തരമായി നടപ്പാക്കണമെന്ന് ബന്നായി ആവശ്യപ്പെട്ടു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!