ഒന്നാം ഘട്ട ജിസിസി റെയിൽവേ പദ്ധതി തയ്യാറാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു

gcc rail project

ജിസിസി റെയിൽവേ പദ്ധതിയുടെ ഒന്നാം ഘട്ടം തയ്യാറാക്കുന്നതിനുള്ള നടപടികൾ കുവൈത്തിൽ ആരംഭിച്ചു. ആദ്യ ഘട്ടമായി ടെൻഡർ ഉറപ്പിക്കുന്ന പദ്ധതിയുടെ ടെക്നിക്കൽ ബിഡ് തുറന്ന് പരിശോധന പൂർത്തിയായപ്പോൾ ഒമ്പത് കമ്പനികളാണ് ബാക്കിയുള്ളത്.

കമ്പനികൾ സമർപ്പിച്ച രേഖകൾ പരിശോധിക്കുവാൻ പബ്ലിക് അതോറിറ്റി ഫോർ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ടേഷന് അതോറിറ്റി അനുമതി നൽകി. ബിഡ് പരിശോധന പൂർത്തിയാക്കി കരാർ ഉടൻ ഉറപ്പിക്കാനാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

ആദ്യഘട്ടത്തിൽ സൗദി അറേബ്യയുടെ തെക്കൻ അതിർത്തിയിൽ നിന്ന് കുവൈറ്റ് സിറ്റി വരെയാണ് റെയിൽ പാത നിർമ്മിക്കുക. യാത്രയും ചരക്കുനീക്കവും എളുപ്പമാക്കുകയും ചെലവു കുറക്കുകയും ചെയ്യുമെന്നതിനാൽ ഗതാഗതരംഗത്തെ വലിയ മാറ്റത്തിന് ഈ റെയിൽപാത ഇടയാക്കും.

ജി.സി.സി അംഗരാജ്യങ്ങളിലെ വാണിജ്യ സഞ്ചാരം സുഗമമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗൾഫ്‌ റെയിൽവേ പദ്ധതിക്ക് രൂപം നൽകിയത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!