കുവൈത്തിൽ മാലിന്യം വർദ്ധിക്കുന്നതായി പരിസ്ഥിതി കമ്മിറ്റി അറിയിച്ചു. കഴിഞ്ഞ ദിവസം ഏഴാം റിംഗ് റോഡിന് സമീപമുള്ള മാലിന്യ കേന്ദ്രം സന്ദർശിക്കവെയാണ് എൻവൈറൻമൻറ്റ് സെക്യൂരിറ്റി കമ്മിറ്റി പ്രതിനിധികൾ ഇക്കാര്യം വ്യക്തമാക്കിയത്.
നിലവിലെ കേന്ദ്രത്തിലെ അവസ്ഥ വളരെ പരിതാപകരമാണ്. മാലിന്യ സംസ്‌ക്കരണത്തിന് കൂടുതൽ ശാസ്ത്രീയ രീതി സ്വീകരിക്കുവാൻ കമ്മിറ്റി പ്രതിനിധി ഡോ. ഹമദ് അൽ മതർ ആവശ്യപ്പെട്ടു.
ജൈവ, അജൈവ മാലിന്യം കൂടിക്കുഴഞ്ഞു കിടക്കുകയും അതുവഴി മീഥെയ്ൻ അടക്കമുള്ള വാതകങ്ങൾ രൂപപ്പെടുന്നത് വലിയ ഭീഷണിയാണ് സൃഷ്ടിക്കുന്നതെന്നും അടിയന്തിരമായി മാലിന്യ വിഷയത്തിൽ ഇടപെടുവാൻ കമ്മിറ്റി ബന്ധപ്പെട്ട അധികാരികളോട് ആവശ്യപ്പെട്ടു.