Search
Close this search box.

കു​വൈ​ത്തി​ൽ വി​ല വ​ർ​ധ​നവ് സൃ​ഷ്ടി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ മ​ന്ത്രാ​ല​യത്തിന്റെ മുന്നറിയിപ്പ്

ministry of commerce

കു​വൈ​ത്ത്: കു​വൈ​ത്തി​ൽ വി​ല വ​ർ​ധ​നവ് സൃ​ഷ്ടി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് വാ​ണി​ജ്യ വ്യ​വ​സാ​യ മ​ന്ത്രാ​ല​യം മുന്നറിയിപ്പ് നൽകി. ഇതിന്റെ ഭാഗമായി എ​ല്ലാ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലെയും മാ​ർക്ക​റ്റു​ക​ളി​ൽ മ​ന്ത്രാ​ല​യ​ത്തി​ലെ നി​രീ​ക്ഷ​ണ സം​ഘം പ​ര്യ​ട​നം ന​ട​ത്തും.

രാ​ജ്യ​ത്തെ പ്ര​ധാ​ന മാ​ർക്ക​റ്റാ​യ ഷു​വൈ​ഖ് ഇ​ൻ​ഡ​സ്ട്രി​യ​ൽ ഏ​രി​യ​യി​ലെ 160 കമേ​ഴ്സ്യ​ൽ സ്റ്റോ​റു​ക​ളി​ൽ ക​ഴി​ഞ്ഞ ദി​വ​സം മോ​ണി​റ്റ​റി​ങ് ടീം ​പ​രി​ശോ​ധ​ന ന​ട​ത്തിയിരുന്നു. നി​യ​മ​ലം​ഘ​നം ക​ണ്ടെ​ത്തു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ ഉ​ട​ൻ അ​ട​ച്ചുപൂ​ട്ടു​ന്ന ത​ര​ത്തി​ലു​ള്ള ക​ർശ​ന ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ള്ളു​മെ​ന്നും വാ​ണി​ജ്യ മ​ന്ത്രാ​ല​യം മു​ന്ന​റി​യി​പ്പ് ന​ൽകി.

ഇ​ത്ത​ര​ത്തി​ൽ പി​ടി​കൂ​ടു​ന്ന സ്റ്റോ​ർ ഉ​ട​മ​ക​ളെ ക​മേ​ഴ്‌​സ്യ​ൽ പ്രോ​സി​ക്യൂ​ഷ​ന് റ​ഫ​ർ ചെ​യ്യും. നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ളു​ടെ വി​ല​ക്ക​യ​റ്റം ത​ട​ഞ്ഞു നി​ർത്താ​ൻ ആ​വ​ശ്യ​മാ​യ എ​ല്ലാ ന​ട​പ​ടി​ക​ളും സ്വീ​ക​രി​ക്കും. വി​വി​ധ ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ വി​ല​ക​ൾ ഉ​യ​ർ​ത്തി ഉ​പ​ഭോ​ക്താ​ക്ക​ളെ ചൂ​ഷ​ണം ചെ​യ്യു​ന്ന​ത് ഒ​രു രീ​തി​യി​ലും അ​നു​വ​ദി​ക്കി​ല്ല. അ​ന്യാ​യ​മാ​യ വി​ല​വ​ർധ​ന ക​ണ്ടാ​ൽ ഉ​പ​ഭോ​ക്താ​ക്ക​ൾ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലെ ഉ​പ​ഭോ​ക്തൃ സം​ര​ക്ഷ​ണ കേ​ന്ദ്ര​ങ്ങ​ൾ വ​ഴി​യോ, വാ​ണി​ജ്യ മ​ന്ത്രാ​ല​യം ഹോ​ട്ട്ലൈ​ൻ ന​മ്പ​ർ 135 വ​ഴി​യോ 55135135 എ​ന്ന വാ​ട്സാപ് ന​മ്പ​റി​ലോ ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് അ​ധി​കൃ​ത​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!