കുവൈത്ത്: കുവൈത്തിൽ പ്രധാന ജോലിക്ക് പുറമെ വിദേശികൾക്ക് മറ്റിടങ്ങളിൽ പാർടൈം ജോലിചെയ്യാൻ നിയമപരമായി അംഗീകാരം നൽകിയതിനെ എഞ്ചിനീയറിംഗ് ഓഫീസുകളുടെയും കൺസൾട്ടിംഗ് ഹൗസുകളുടെയും ഫെഡറേഷൻ മേധാവി ബദർ അൽ സൽമാൻ പ്രശംസിച്ചു. അതേസമയം കഴിവില്ലാത്ത ദുർബലരായ എൻജിനീയർമാർ നിയമത്തിന്റെ ആനുകൂല്യം പ്രയോജനപ്പെടുത്തുന്നത് തടയാൻ സംവിധാനം വേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. എൻജിനീയറിങ് പോലുള്ള തന്ത്രപ്രധാനമായ ജോലികളിൽ ഗുണനിലവാരം നോക്കാതെ പാർടൈം ജോലി അനുവദിക്കുന്നത് ഗുണത്തേക്കാളേറെ ദോഷഫലമാണ് ഉണ്ടാക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .