അയോധ്യയിൽ കല്യാൺ ജൂവലേഴ്സിൻറെ 250-‌മത്തെ ഷോറൂം അമിതാഭ് ബച്ചൻ ഉദ്‌ഘാടനം ചെയ്യും

kalyan jewellers

ഇന്ത്യയിലെയും ഗൾഫ് രാജ്യങ്ങളിലെയും ഏറ്റവും വിശ്വാസ്യതയേറിയ ആഭരണ ബ്രാൻഡുകളിലൊന്നായ കല്യാൺ ജൂവലേഴ്സിൻറെ ആഗോളതലത്തിലെ 250-മത് ഷോറൂം അയോധ്യയിൽ ആരംഭിക്കും. ഫെബ്രുവരി 9ന് ബോളിവുഡ് സൂപ്പർതാരവും കല്യാൺ ജൂവലേഴ്സിൻറെ ബ്രാൻഡ് അംബാസിഡറുമായ അമിതാഭ് ബച്ചൻ അയോധ്യ ഷോറൂം ഉദ്ഘാടനം ചെയ്യും. ദക്ഷിണേന്ത്യയ്ക്കു പുറമെയുള്ള വിപണികളിൽ സാന്നിദ്ധ്യം വർദ്ധിപ്പിക്കുന്നതിനും കൂടുതൽ വിപണിവിഹിതം സ്വന്തമാക്കുന്നതിനുമുള്ള കമ്പനിയുടെ ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ ഷോറൂം തുറക്കുന്നത്.

ഈ സാമ്പത്തിക വർഷം ഇതിനോടകം 50 പുതിയ ഷോറൂമുകൾ കല്യാൺ ജൂവലേഴ്സ് ആരംഭിച്ചു കഴിഞ്ഞു. മാർച്ച് 31 നുള്ളിൽ കല്യാൺ ജൂവലേഴ്സ് 15 ഷോറൂമുകൾ ഇന്ത്യയിലും 2 ഷോറൂമുകൾ ഗൾഫ് മേഖലയിലും ആരംഭിക്കും. ഹരിയാന, ഒഡീഷ, ഝാർഖണ്ഡ്, ബിഹാർ തുടങ്ങിയ വിപണികളിൽ ഷോറൂമുകൾ തുടങ്ങാനും ബംഗളുരു, ന്യൂഡൽഹി, പൂന തുടങ്ങിയ മെട്രോ നഗരങ്ങളിൽ റീട്ടെയ്ൽ സാന്നിദ്ധ്യം ശക്തിപ്പെടുത്തുന്നതിനുമുള്ള ശ്രമത്തിലാണ് കമ്പനി. കല്യാണിൻറെ ലൈഫ്സ്റ്റൈൽ ബ്രാൻഡായ കാൻഡിയറിൻറെ പുതിയ 13 ഷോറൂമുകൾക്കും മാർച്ച് 31 നുള്ളിൽ തുടക്കമാകും.

മെട്രോ വിപണികളിൽ ഉപയോക്താക്കൾ ഉയർന്ന താത്പര്യവും കാണിക്കുന്നതിനാൽ കമ്പനി പുതിയ ഉപയോക്താക്കളുടെ താത്പര്യങ്ങൾക്ക് അനുസരിച്ച് വിപണിസാന്നിദ്ധ്യം കൂടുതൽ ശക്തമാക്കാനാണ് പരിശ്രമിക്കുന്നത്. പ്രധാന മെട്രോ നഗരങ്ങളിൽ നിലവിലുള്ള പ്രവർത്തനങ്ങൾ വിപുലീകരിക്കാൻ കമ്പനി ലക്ഷ്യമിടുന്നു. കൂടാതെ, വടക്ക്, കിഴക്ക്, പടിഞ്ഞാറൻ പ്രദേശങ്ങളിലെ ടിയർ-2, ടിയർ-3 വിപണികളിൽ കൂടുതൽ ശക്തമായ സാന്നിദ്ധ്യം ഉറപ്പുവരുത്തും.

കല്യാൺ ജൂവലേഴ്സിൻറെ ആകെ വരുമാനത്തിൻറെ 13 ശതമാനം ഗൾഫ് രാജ്യങ്ങളിലെ ബിസിനസിൽനിന്നാണ്. ഈ മേഖലയിലും കൂടുതൽ ആവശ്യകതയും ഉപയോക്തൃതാത്പര്യവും വർദ്ധിച്ചുവരികയാണ്.

ശക്തമായ ബിസിനസ് സാധ്യതകളുള്ള അയോധ്യയിൽ കല്യാൺ ജൂവലേഴ്സ് ഷോറൂമിന് തുടക്കം കുറിക്കുന്നതിൽ സന്തോഷമുണ്ടെന്ന് കല്യാൺ ജൂവലേഴ്സ് മാനേജിംഗ് ഡയറക്ടർ ടി.എസ്. കല്യാണരാമൻ പറഞ്ഞു. കഴിഞ്ഞ വർഷങ്ങളിൽ ദക്ഷിണേന്ത്യ ഇതര വിപണികളിൽ, പ്രത്യേകിച്ച് ഉത്തർപ്രദേശിൽ, സാന്നിദ്ധ്യം വ്യാപിപ്പിക്കുന്നതിന് പരിശ്രമിച്ചുവരികയായിരുന്നു. തികച്ചും പ്രാദേശികമായ സമീപനത്തിലൂടെ കല്യാൺ ജൂവലേഴ്സിന് ഇന്ത്യയുടെ ദേശീയ-പ്രാദേശിക ജൂവലർ എന്ന സ്ഥാനം നേടിയെടുക്കാൻ സാധിച്ചു. വിപുലീകരണം കമ്പനിയുടെ അടുത്തഘട്ട വളർച്ചയ്ക്ക് സഹായകമാകുമെന്ന് കരുതുന്നതായും അദ്ദേഹം പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!