കല്യാൺ ജൂവലേഴ്സിൻറെ 250-മത് ഷോറൂം അയോധ്യയിൽ അമിതാഭ് ബച്ചൻ ഉദ്‌ഘാടനം ചെയ്തു

ayodhya kalyan

കൊച്ചി: ഇന്ത്യയിലെയും ഗൾഫ് രാജ്യങ്ങളിലെയും ഏറ്റവും വിശ്വാസ്യതയാർന്ന ആഭരണ ബ്രാൻഡുകളിലൊന്നായ കല്യാൺ ജൂവലേഴ്സിൻറെ അയോധ്യയിലെ ഷോറൂം കമ്പനിയുടെ ബ്രാൻഡ് അംബാസിഡർ അമിതാഭ് ബച്ചൻ ഉദ്ഘാടനം ചെയ്തു. ആഗോളതലത്തിൽ കല്യാൺ ജൂവലേഴ്സിൻറെ 250-‌‍മത് ഷോറൂമാണ് അയോധ്യയിലേത് എന്ന പ്രത്യേകതകൂടിയുണ്ട്. ബ്രാൻഡിൻറെ പുതിയ ഷോറൂമിൽ ആഡംബരപൂർണമായ ഷോപ്പിംഗ് അനുഭവവും ലോകനിലവാരത്തിലുള്ള ഷോപ്പിംഗ് അന്തരീക്ഷത്തിൽ വിപുലമായ ആഭരണരൂപകൽപ്പനകളുമാണ് ഒരുക്കിയിരിക്കുന്നത്.

കല്യാൺ ജൂവലേഴ്സിൻറെ 250-മത് ഷോറൂം ഉദ്ഘാടനം ചെയ്യുന്ന ആഘോഷപരിപാടിയിൽ പങ്കെടുക്കുന്നതിൽ സന്തോഷവും അഭിമാനവുമുണ്ടെന്ന് അമിതാഭ് ബച്ചൻ പറഞ്ഞു. മാർഗദർശകങ്ങളായ നിരവധി ഉദ്യമങ്ങളിലൂടെ ഇന്ത്യൻ ആഭരണവ്യവസായത്തെ സ്ഥിരമായി രൂപപ്പെടുത്തി വരികയായിരുന്നു കല്യാൺ ജൂവലേഴ്സ്. ഒരു പതിറ്റാണ്ടിലേറെയായി ഈ ജനപ്രിയ ബ്രാൻഡുമായി സഹകരിക്കുന്നതിൽ അഭിമാനമുണ്ട്. വിശ്വാസം, സുതാര്യത, ഉപയോക്തൃ കേന്ദ്രീകൃതമായ സേവനം എന്നിവയിൽ ഉറച്ചുനിൽക്കുന്നതാണ് കല്യാൺ ജൂവലേഴ്സിൻറെ പാരമ്പര്യമെന്നും ഈ സവിശേഷമായ ആഭരണ ബ്രാൻഡിനെ അയോധ്യയിലെ ഉപയോക്താക്കൾ ഹാർദ്ദമായി സ്വീകരിക്കുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കല്യാൺ ജൂവലേഴ്സ് മാനേജിംഗ് ഡയറക്ടർ ടി എസ് കല്യാണരാമനും കുടുംബത്തിനുമൊപ്പം അമിതാഭ് ബച്ചൻ അയോധ്യയിലെ രാമക്ഷേത്രത്തിൽ സന്ദർശനം നടത്തി. രാമക്ഷേത്രത്തോടുള്ള ആദരസൂചകമായി കല്യാണരാമൻ കുടുംബം അൺകട്ട് റൂബി, മുത്തുകൾ, മരതക കല്ലുകൾ എന്നിവ ഉപയോഗിച്ച് അലങ്കരിച്ച മനോഹരമായ ഒരു പോൾക്കി നെക്ക്പീസ് ക്ഷേത്രത്തിന് സമർപ്പിച്ചു.

ഇരുന്നൂറ്റിയൻപതാമത്തെ ഷോറൂം ഉദ്ഘാടനം ചെയ്യുമ്പോൾ വിശ്വാസ്യതയും സുതാര്യതയും ഉറപ്പുവരുത്തി മൂന്നു പതിറ്റാണ്ടുനീണ്ട ദീർഘമായ യാത്രയിൽ പങ്കാളികളായ ഉപയോക്താക്കളോടും പങ്കാളികളോടും ജീവനക്കാരോടും നന്ദി അറിയിക്കുന്നുവെന്ന് കല്യാൺ ജൂവലേഴ്സ് മാനേജിംഗ് ഡയറക്ടർ ടി.എസ്. കല്യാണരാമൻ പറഞ്ഞു. സവിശേഷമായ ആഭരണങ്ങൾ നിർമ്മിക്കുന്നതിനുള്ള പ്രതിബദ്ധതയുടെയും രാജ്യത്തെമ്പാമായുള്ള ഉപയോക്താക്കളുമായി ബന്ധം നിലനിർത്താൻ കഴിയുന്നതിൻറെയും പ്രതിഫലനമാണ് ഈ പുതിയ നാഴികക്കല്ല്. സേവനത്തെ അടിസ്ഥാനമാക്കിയുള്ള ഷോപ്പിംഗ് അനുഭവം ഉപയോക്താക്കൾക്കായി അവതരിപ്പിക്കുന്നതിൽ ഒട്ടേറെ മുന്നേറ്റങ്ങൾ നടത്താൻ കല്യാൺ ജൂവലേഴ്സിനു കഴിഞ്ഞിട്ടുണ്ട്. മുന്നോട്ടുള്ള യാത്രയിലും ഉപയോക്തൃകേന്ദ്രീകൃതമായ സമീപനമായിരിക്കും വളർച്ചയ്ക്ക് നിദാനമാകുകയെന്നും അദ്ദേഹം പറഞ്ഞു.

അയോധ്യയുടെ പ്രാധാന്യം കണക്കിലെടുത്ത് നിമാ ടെംപിൾ ജൂവലറി ശേഖരത്തിൽ പ്രത്യേകമായി രൂപകൽപ്പന ചെയ്ത ആഭരണങ്ങൾ അവതരിപ്പിക്കുന്നുണ്ട്. സമ്പന്നമായ പാരമ്പര്യവും നവീനമായ രൂപകൽപ്പനകളും പ്രഷ്യസ് സ്റ്റോണുകളും ഉൾപ്പെടുത്തി നൈപുണ്യത്തോടെ നിർമ്മിച്ചവയാണ് ഇവ. രാമായണത്തിലെയും മറ്റ് ഇന്ത്യൻ ഇതിഹാസങ്ങളിലേയും കാലാതീതമായ ആഖ്യാനങ്ങൾക്കുള്ള ആദരവാണ് ഈ ആഭരണങ്ങൾ.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!