എല്ലാ വാണിജ്യ കേന്ദ്രങ്ങളിലും ബലൂണുകൾ, വാട്ടർ ഗൺ എന്നിവയുടെ വിൽപ്പന നിരോധിക്കാനും തീരുമാനം അനുസരിക്കാത്തവർക്ക് പിഴ ചുമത്താനും വാണിജ്യ വ്യവസായ മന്ത്രാലയം ആലോചിക്കുന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ദേശീയ ദിനാഘോഷ വേളയിൽ വാട്ടർ ബലൂണുകളുടെയും വാട്ടർ പിസ്റ്റളുകളുടെയും ഉപയോഗം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ഫെബ്രുവരി മാസത്തിൽ മാത്രം “ബലൂണുകൾ”, “വാട്ടർ പിസ്റ്റളുകൾ, സ്പ്രിംഗ്ളറുകൾ” എന്നിവയുടെ വിൽപ്പനയ്ക്ക് നിരോധനം ഏർപ്പെടുത്തുമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
ഫെബ്രുവരി 25 നും 26 നും ഇടയിലുള്ള കാലയളവിൽ വൻതോതിൽ ജലം പാഴാക്കുന്നതിനെക്കുറിച്ചുള്ള വിശകലനത്തിൻ്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനമെന്ന് റിപ്പോർട്ട് സൂചിപ്പിച്ചു. വാട്ടർ ബലൂണുകളുടെയും വാട്ടർ സ്പ്രിങ്ക്ലറുകളുടെയും ഉപയോഗം വാഹനാപകടങ്ങളുടെ എണ്ണത്തിൽ വർദ്ധനവിന് കാരണമാകുന്നുവെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.