കുവൈത്ത്: കുവൈത്തിലെ ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സ്വൈക ഉപപ്രധാനമന്ത്രിയും എണ്ണ മന്ത്രിയുമായ ഡോ. ഇമാദ് മുഹമ്മദ് അബ്ദുൽ അസീസ് അൽഅതീഖുമായയി കൂടിക്കാഴ്ച നടത്തി.
ഇന്ത്യയും കുവൈത്തും തമ്മിലുള്ള ശക്തമായ ഉഭയകക്ഷി സഹകരണത്തെപ്പറ്റി കൂടിക്കാഴ്ചയിൽ അവർ ചർച്ച ചെയ്തു. കൂടാതെ അപ്‌സ്ട്രീം, ഡൗൺസ്ട്രീം മേഖലകളിലെ സഹകരണത്തിൻ്റെ സാധ്യതകളും കൂടിക്കാഴ്ചയിൽ ചർച്ചാ വിഷയമായി.