കുവൈത്തിൽ അനധികൃത താമസക്കാർക്ക് പൊതുമാപ്പ് പ്രഖ്യാപിച്ചു

amnesty

കുവൈത്ത്: കുവൈത്തിൽ അനധികൃത താമസക്കാർക്ക് പിഴ കൂടാതെ രാജ്യം വിടുന്നതിനോ അല്ലെങ്കിൽ പിഴ അടച്ചു താമസരേഖ നിയമപരമാക്കുവാനൊ അവസരം നൽകി കൊണ്ട് 3 മാസത്തെ പൊതുമാപ്പ് പ്രഖ്യാപിച്ചു.

മാർച്ച് 17 മുതൽ ജൂൺ 17 വരെയാണ് ഇതിനായി സമയ പരിധി അനുവദിച്ചിരിക്കുന്നത്.ഇത് പ്രകാരം രാജ്യത്തെ താമസ നിയമ ലംഘകരായ പ്രവാസികൾക്ക് ഈ കാലയളവിൽ പിഴ കൂടാതെ രാജ്യം വിടുന്നതിനും പുതിയ വിസയിൽ തിരിച്ചു വരുന്നതിനും അവസരം ലഭിക്കും.

അതേസമയം രാജ്യം വിടാൻ താല്പര്യമില്ലാത്തവർക്ക് പിഴ അടച്ചു താമസരേഖ നിയമ വിധേയമാക്കുവാനും സാധിക്കുന്നതാണ്.600 ദിനാർ ആണ് പരമാവധി പിഴ സംഖ്യ.എന്നാൽ ക്രിമിനൽ,സാമ്പത്തിക കുറ്റകൃത്യങ്ങളിൽ അകപ്പെട്ടു രാജ്യത്ത് യാത്ര വിലക്ക് നേരിട്ടു കഴിയുന്നവർക്ക് ഈ കാലയളവിൽ കേസിൽ തീർപ്പ് ഉണ്ടായാൽ മാത്രമേ പൊതു മാപ്പ് ബാധകമാകുകയുള്ളു. ഇതിനായി താമസ കാര്യ വിഭാഗത്തിൽ നിന്ന് പ്രത്യേക അനുമതി വാങ്ങണം.

രാജ്യത്ത് ഒരു ലക്ഷത്തി മുപ്പതിനായിരത്തോളം അനധികൃത താമസക്കാർ ഉണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.തീരുമാനം മലയാളികൾ ഉൾപ്പെടെ ആയിരക്കണക്കിന് പ്രവാസികൾക്ക് പ്രയോജനം ചെയ്യും. 2020 ഏപ്രിൽ മാസത്തിലാണ് രാജ്യത്ത് അവസാനമായി പൊതുമാപ്പ് പ്രഖ്യാപിച്ചത്

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!